വിജയ് ദേവരകൊണ്ടയ്ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ൻ; സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകി

സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ൻ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി

dot image

ഹൈദരാബാദ്: വിജയ് ദേവരകൊണ്ട-മൃണാൾ താക്കൂർ എന്നിവർ പ്രധാന വേഷത്തിലെത്തി ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് 'ഫാമിലി സ്റ്റാർ'. സമ്മിശ്ര പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം നെഗറ്റീവ് ക്യാംപെയ്ൻ നടക്കുകയാണ്. ഇതിനെതിരെ നിർമ്മാതാക്കൾ സൈബർ ക്രൈം സെല്ലിന് പരാതി നൽകി. സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ൻ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

മാധാപൂർ പൊലീസിന് നൽകിയ പരാതിയിൽ, നടൻ വിജയ് ദേവരകൊണ്ടയെയും ഫാമിലി സ്റ്റാർ സിനിമയെയും കുറിച്ച് വ്യാജമായ ആശയ പ്രചരണങ്ങളാണ് നടത്തുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. പരാതിയെ തുടർന്ന് വ്യാജ യൂസർ ഐഡികൾ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ നിർമ്മാതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

വിജയ് ദേവരകൊണ്ടയുടെ പേഴ്സണൽ മാനേജർ അനുരാഗ് പർവ്വതനേനി, അദ്ദേഹത്തിൻ്റെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് നിശാന്ത് കുമാർ എന്നിവരോടൊപ്പം നിർമ്മാണ കമ്പനിയും സംഘടിത ആക്രമണങ്ങൾക്കെതിരെ പ്രതീഷേധിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മാസം തെലുങ്ക് ചിത്രമായ 'ഗാമി'യുടെ റിലീസിനിടെ നടൻ വിശ്വക് സെൻ സമാനമായ പ്രശ്നം നേരിട്ടിരുന്നു. 2023ൽ ബോക്സ് ഓഫീസ് ഹിറ്റായ 'ഹനുമാൻ' എന്ന ചിത്രവും അത്തരം ടാർഗെറ്റഡ് ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അതിജീവനത്തിന്റെ 10 ദിനങ്ങൾ; 'ആടുജീവിതം' ഇന്ത്യയിൽ മാത്രം നേടിയത് 60 കോടിക്കടുത്ത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us