കൊറിയൻ 'ലാലേട്ടൻ' ഡോൺ ലീ വിവാഹിതനാകുന്നു; വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ

2022-ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു

dot image

കൊറിയൻ സിനിമാ പ്രേക്ഷകർക്കിടയിലെ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. അടുത്തമാസമായിരിക്കും വിവാഹം. ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഇരുവരുടെയും തിരക്കും കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബിഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു.

'റഹ്മാനെ കൊണ്ട് തല്ലിക്കരുതെന്ന് സുരേഷ് ഗോപി, പൊട്ടി കരഞ്ഞ് റഹ്മാൻ'; വെളിപ്പെടുത്തി വിജി തമ്പി

2022-ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഡോൺലീയുടെ പുതിയ ചിത്രം ദ റൗണ്ടപ്പ്: പണിഷ്മെന്റ് ഈ മാസം 24 ന് ജപ്പാനിൽ റിലീസ് ചെയ്യും. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us