'എനിക്കും നിരാശയുണ്ട്'; ധ്രുവനച്ചത്തിരം ചിത്രത്തിൻ്റെ റിലീസ് നീണ്ടു പോകുന്നതിൽ ഖേദം അറിയിച്ച് നായിക

ഗൗതം വാസുദേവ് മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമായിരുന്നു

dot image

ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ - ചിയാൻ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ചിത്രം വൈകുന്നതിൽ തനിക്കും നിരാശ ഉണ്ടെന്നറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക ഋതു വർമ്മ.

'ധ്രുവനച്ചത്തിരത്തിൻ്റെ റിലീസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിൻ്റെ മിടുക്ക് ഒരിക്കൽ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമായിരുന്നു'വെന്നും നടി പറഞ്ഞു.

'റഹ്മാനെ കൊണ്ട് തല്ലിക്കരുതെന്ന് സുരേഷ് ഗോപി, പൊട്ടി കരഞ്ഞ് റഹ്മാൻ'; വെളിപ്പെടുത്തി വിജി തമ്പി

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം തിയതി വീണ്ടും നീട്ടി വെക്കുകയായിരുന്നു. പുതിയ തിയതി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us