ആടുജീവിതം വേണ്ടെന്ന് വെച്ചതല്ല,വിട്ടുകൊടുത്തതാണ്, വർഷം കുറേ ആയില്ലേ ബെന്യാമിന് ഓർമ്മക്കുറവ്;ലാൽജോസ്

ആടുജീവിതം സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ലാൽ ജോസ്

dot image

ബെന്യാമിന്റെ നോവൽ ആടുജീവിതം പുറത്തിറങ്ങിയപ്പോഴുള്ള തിനേക്കാൾ വലിയ സ്വീകാര്യതയാണ് ബ്ലെസിയുടെ ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. ആടുജീവിതം നോവൽ സിനിമയാകണമെന്ന ആവശ്യവുമായി സംവിധായകൻ ലാൽ ജോസ് തന്നെ സമീപിച്ചിരുന്നു എന്ന് ബെന്യാമിൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ലാൽ ജോസ്.

ബെന്യാമിൻ പറഞ്ഞത്, ലാൽ ജോസ് ആയിടെയാണ് അറബിക്കഥ ചെയ്തിരുന്നതെന്നും അതിനാലാണ് ചിത്രം വേണ്ടന്ന് വെച്ചതെന്നുമാണ്. 'വർഷം കുറേയായില്ലേ, അദ്ദേഹത്തിന്റെ ഓർമ്മക്കുറവ് മൂലമാണ് അല്ലെങ്കിൽ അത്തരം എന്തോ ധാരണയ്ക്ക് പുറത്താണ് ബെന്യാമിൻ അങ്ങനെ ഒരു പരാമർശം നടത്തിയത്' എന്നാണ് ലാൽ ജോസ് ഇപ്പോള് പറയുന്നത്. അറബിക്കഥ 2006ൽ പൂർത്തിയായ ചിത്രമാണ്. ആടുജീവിതം നോവല് 2008ലാണ് പ്രസിദ്ധീകരിച്ചത്. മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ വ്യകതമാക്കിയത്.

ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന 'ദ ബോയ് ആൻഡ് ദ ഹെറോൺ'; ഒടുവിൽ ഓസ്കർ ചിത്രത്തിന് ഇന്ത്യയിൽ റിലീസ്

'ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാൻ ബഹറിനിൽ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യണം എന്ന ആഗ്രഹം പറഞ്ഞു. ബെന്യാമിന് സന്തോഷം ആയിരുന്നു. എൽ ജെ ഫിലിംസ് കമ്പനിയിൽ രജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാനാണ്. ഒറ്റയ്ക് ആ സിനിമ ചെയ്യാൻ കഴിയില്ല. ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് പുതുമുഖ താരത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. 14 വർഷം മുന്നേ നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ പ്ലാൻ ചെയ്തിരുന്നത്.

ബെന്യാമിൻ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു, ഒരു മാഗസീനിൽ ഞാൻ ഈ നോവൽ സിനിമയാക്കുന്നു എന്ന തലക്കെട്ടില് വാര്ത്ത വന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. അദ്ദേഹം ഒരു വർഷം എടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് ബെന്യാമിനുമായി സംസാരിക്കാൻ ഞാൻ ബ്ലെസിയോട് പറയുന്നത്. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടം എന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവനെന്നേ.

ബ്ലെസിയെ പോലെ 14 വർഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്ധം ഉള്ള മനുഷ്യനാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാകാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്. അറബിക്കഥ 2006 ൽ പൂർത്തിയായ ചിത്രമാണ്. അതൊരു മരുഭൂമിക്കഥ ആയതു കൊണ്ടാണ് ആടുജീവിതം തരാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമ്മ പിശക് കൊണ്ടാണ്' എന്നാണ് ലാൽ ജോസ് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us