അനിമൽ സിനിമയ്ക്ക് ശേഷം വമ്പൻ ബജറ്റിലൊരുങ്ങുന്ന സന്ദീപ് റെഡ്ഡി വാങ്ക ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തിലെ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ഇപ്പോൾ സംവിധായകൻ. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ആദ്യ ദിനം തന്നെ 150 കോടി എങ്കിലും ബോക്സ് ഓഫീസിൽ കളക്ട് ചെയ്യുമെന്നാണ് സന്ദീപ് പറയുന്നത്.
'300 കോടിയാണ് സ്പിരിറ്റ് എന്ന സിനിമയുടെ ബജറ്റ്. നിര്മ്മാതാവ് എന്തായാലും ഈ സിനിമയിൽ സുരക്ഷിതനായിരിക്കും. കാരണം, സാറ്റ്ലൈറ്റ്, ഒടിടി തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ അവകാശങ്ങള് വിറ്റു പോകുമ്പോള് തന്നെ സിനിമയുടെ 300 കോടി എന്ന ബജറ്റ് എനിക്ക് തിരികെ പിടിക്കാൻ സാധിക്കും. ആദ്യ ദിവസം തന്നെ സ്പിരിറ്റ് 150 കോടിയെങ്കിലും കളക്ട് ചെയ്യും, സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു.
ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കിനായി താന് മുൻപ് പ്രഭാസിനെ സമീപിച്ചിരുന്നുവെന്നും എന്നാല് അത് നീണ്ടുപോവുകയായിരുന്നുവെന്നും സംവിധായകൻ പറയുന്നു. അനിമലിന്റെ ചിത്രീകരണത്തിനിടെയാണ് സ്പിരിറ്റിന്റെ കഥ രൂപപ്പെടുന്നത്. അപ്പോൾ തന്നെ പ്രഭാസിനെ വിളിച്ച് കഥ പറയുകയായിരുന്നു. കഥ കേട്ട് അദ്ദേഹം ചെയ്യാമെന്ന് ഉറപ്പ് നൽകി. തിരക്കഥ 60 ശതമാനമാണ് ഇതുവരെ പൂര്ത്തിയായത്, ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്ത്തു.
യുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു