രാജമൗലി പറഞ്ഞത് പോലെ 'ഇനി സൗത്തിന്റെ സെൻസേഷൻ' തന്നെ; വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തിൽ മമിത?

വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തിൽ മമിത നായികയായേക്കുമെന്ന് റിപ്പോർട്ട്

dot image

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയിൽ വലിയ ഫാൻബേസാണ് മമിത ബൈജു നേടിയിരിക്കുന്നത്. നടിയുടെ അടുത്ത ചിത്രങ്ങൾക്കായി ആരാധകർ ഏറെ പ്രതീസ്കയുടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തിൽ മമിത നായികയായേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ജേഴ്സിയുടെ സംവിധായകൻ ഗൗതം ടിന്നനൂരിക്കൊപ്പം വിജയ് ദേവരകൊണ്ട ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിനായി മമതയെ അണിയറപ്രവർത്തകർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വി ഡി 12 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നടൻ ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേശവ് ദീപക്, മണികണ്ഠ വാരണാസി എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സിത്താര എൻ്റർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്നത്.

മാസല്ല 'മരണമാസ്സ്' പടവുമായി ടൊവിനോ; നായകൻ ബേസിൽ

നവീൻ നൂലി ചിത്രത്തിൻ്റെ എഡിറ്റർ, അനിരുദ്ധ് രവിചന്ദർ വിഡി 12 ൻ്റെ മുഴുവൻ പശ്ചാത്തല സംഗീതവും സംഗീതവും ഒരുക്കുന്നു. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us