മൈക്കിൾ ജാക്സന്റെ ബയോപിക് ഒരുക്കണം, പക്ഷേ ഇന്ത്യയിൽ ആരാകും മൈക്കിൾ ജാക്സൺ: സന്ദീപ് റെഡ്ഡി വാങ്ക

'അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ സ്കൂൾ കാലം വരെയുള്ള ജീവിതവും, പിന്നീട് സ്വന്തം നിറം തന്നെ അദ്ദേഹം മാറ്റാനിടയായതുമെല്ലാം രസകരമായി തന്നെ അവതരിപ്പിക്കാനാകും. അതൊരു വലിയ യാത്രയും കഥയുമാണ്'

dot image

പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സന്റെ ബയോപിക് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. പക്ഷേ മൈക്കിൾ ജാക്സനായി ആര് അഭിനയിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പറ്റിയ അഭിനേതാവിനെ ലഭിച്ചാൽ ഉറപ്പായും താൻ കഥയൊരുക്കുമെന്നും സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം 'സ്പിരിറ്റി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ബയോപിക്കിനെ കുറിച്ച് സംസാരിച്ചത്.

'മൈക്കിൾ ജാക്സനാകാൻ കഴിയുന്ന ഒരാളെ കണ്ടെത്താനായാൽ സിനിമ ഹോളിവുഡിൽ തന്നെ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൈക്കിൾ ജാക്സന്റെ ജീവിതം വളരെ ഇന്ററെസ്റ്റിങ്ങാണ്. അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ സ്കൂൾ കാലം വരെയുള്ള ജീവിതവും, പിന്നീട് സ്വന്തം നിറം തന്നെ അദ്ദേഹം മാറ്റാനിടയായതുമെല്ലാം രസകരമായി തന്നെ അവതരിപ്പിക്കാനാകും. അതൊരു വലിയ യാത്രയും കഥയുമാണ്. പക്ഷേ ആരാകും അതിന് പറ്റിയ ആൾ. അത് വലിയ ചോദ്യമാണ്. അതൊരു സ്വപ്നമായി ബാക്കി നിൽക്കുകയാണ്, പക്ഷേ എല്ലാവരും ഒരിക്കൽ ആ സിനിമയ്ക്ക് ടിക്കറ്റ് എടുക്കും,' സംവിധായകൻ പറഞ്ഞു.

അതേസമയം, 'മൈക്കിള്' എന്ന പേരിൽ മൈക്കിള് ജാക്സന്റെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ 'ബൊഹീമിയൻ റാപ്സോഡി'യുടെ നിർമ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്സൻ ഒരുക്കുന്നത്. ജനുവരി 22ന് ബയോപിക്കിന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ജോണ് ലോഗന് ആണ് ചിത്രത്തിന്റെ രചന നിര്വഹിക്കുന്നത്. മൈക്കിള് ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സനാണ് മൈക്കിളായി വേഷമിടുന്നത്.

കൊറിയൻ 'ലാലേട്ടൻ' ഡോൺ ലീ വിവാഹിതനാകുന്നു; വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ
dot image
To advertise here,contact us
dot image