കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. ഏപ്രിൽ 12 ന് പ്രദർശനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൻ്റെ തെളിവായി സീസൺ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകൾക്കിടയിൽ മാരിവില്ലിനായി കുറച്ചുനാൾ കൂടി കാത്തിരിക്കാം. റിലീസാകാൻ പോകുന്ന എല്ലാ ചിത്രങ്ങൾക്കും വിജയാശംസകൾ,' ഇന്ദ്രജിത്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
https://www.facebook.com/photo?fbid=1050699843079289&set=a.246035840212364'മലയാളം എക്കാലവും ഓർമ്മിക്കുന്ന സിനിമകളുടെ നിർമ്മാതാവ്'; ഗാന്ധിമതി ബാലന് ആദരാഞ്ജലികളുമായി സിനിമാലോകംസായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണഇ, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയ താരനിര ഭാഗമാകുന്ന സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയ്നറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. മെലഡികളുടെ കിങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.