പ്രതിഫലത്തിലും ഹി ഈസ് ദ വൺ... നമ്പർ വൺ; തലൈവർ 171 നായി രജനികാന്ത് വാങ്ങുന്നത് റെക്കോർഡ് തുക?

ഇതോടെ രാജ്യത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായക നടൻ രജനികാന്താകും

dot image

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. ചിത്രത്തിൽ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയായിരുന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്. മാസും ആക്ഷനും കൂടി കലർന്ന രജനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയ്ക്കായി താരം വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

തലൈവർ 171 നായി രജനീകാന്തിന് 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്ട്ടുകള്. ഇതോടെ രാജ്യത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായക നടൻ രജനികാന്താകും. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഈ മാസം 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എടാ മോനെ... ഫഹദിന്റെ അഴിഞ്ഞാട്ടം; അടിമുടി രോമാഞ്ചവും ആവേശവുമാണ് ഈ പടത്തില്

2013 ലെ ഹോളിവുഡ് ചിത്രമായ പർജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലൈവർ 171 ഒരുക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ഗവൺമെൻ്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്ത്തനത്തിനും അനുവാദം നല്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ലോകേഷിന്റെ മുൻചിത്രമായ ലിയോ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്.

വിനീതും കൂട്ടുകാരും പൊളി; കോടമ്പാക്കം ഓർമ്മകളിൽ 'വർഷങ്ങൾക്കു ശേഷം' മുങ്ങി നിവർന്ന് മലയാള സിനിമ

എൽസിയു സിനിമകളിൽ ലോകേഷ് പ്രധാനമായും മയക്കുമരുന്ന് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കിൽ ഇക്കുറി സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക എന്ന റിപ്പോർട്ടുകളുണ്ട്. സിനിമയിൽ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോൾഡ് സ്മഗ്ലറിന്റെ വേഷത്തിലാകുമെത്തുക എന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us