'നായകൻ വീണ്ടും വരാർ'; 'വർഷങ്ങൾക്ക് ശേഷം' ഒരു കലക്ക് കലക്കും

ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപത്രത്തിന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്

dot image

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം 'വർഷങ്ങൾക്ക് ശേഷം' തിയേറ്ററുകളിൽ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപത്രത്തിന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. മികച്ച ഒരു ഫീല്ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്ട്ടുകള്, എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുത്തുന്നതാണ് വര്ഷങ്ങള്ക്ക് ശേഷം എന്ന് പ്രക്ഷകര് അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്ട്ട്.

ആദ്യ പകുതി മികച്ചതാണ്. രണ്ടാം പകുതി അതിലും മികച്ചത്. എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി വിനീത് ഉപയോഗിച്ചു.

രണ്ടാം പകുതി നിവിൻ പോളി ഇല്ലാതെ ആലോചിക്കാൻ സാധിക്കില്ല.

നിവിൻ ആണലോ അവൻ തിരിച്ചു വരും. ഒന്ന് എന്റെർടൈന് ചെയ്യാൻ പറഞ്ഞപ്പോൾ കയറി അങ്ങ് മേഞ്ഞിട്ടുണ്ട്.

മലയാള സിനിമയുടെ സുവർണ കാലഘട്ടം. വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്ററ്. നിവിൻ പോളിയുടെ അഴിഞ്ഞാട്ടം. ക്രിഞ്ച് എന്നോ പൈങ്കിളിയെന്നോ വിളിക്കാം പക്ഷേ വിനീതിന് പ്രേക്ഷകരുടെ മനസ്സറിയാം.

മുന്നോ നാലോ ലുക്കുകളില് എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ചിത്രത്തിലെ നായകനായ ധ്യാൻ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില് മീശയും താടിയുമില്ലാതെ ചിത്രത്തില് തങ്ങള് ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നു. പ്രമോഷനില് വിനീതും ധ്യാനുമൊക്കെ വ്യക്തമാക്കിയത് ചിത്രത്തിന്റെ കാഴ്ചയില് ശരിവയ്ക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us