കോളിവുഡിൽ വീണ്ടും ഒരു റീ റിലീസ്; വിക്രമിന്റെ ജെമിനി വീണ്ടുമെത്തുന്നു?

ചിത്രത്തിന്റെ 22-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റീ റിലീസ്

dot image

തമിഴകത്ത് ഇപ്പോൾ റീ റിലീസ് തരംഗമാണ്. രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, അജിത്, കാർത്തി തുടങ്ങിയവരുടെ ഹിറ്റ് സിനിമകൾ അടുത്ത മാസങ്ങളിലായി കോളിവുഡിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് വിക്രമിന്റെ സൂപ്പർഹിറ്റ് ചിത്രം ജെമിനിയും എത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

2002 ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തി ചിത്രത്തിന്റെ 22-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റീ റിലീസ് എന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അബ്ദു റഹീമിൻ്റെ ജീവിതത്തിലെ ട്വിസ്റ്റും ടേണും ഉദ്വേഗവും; ഓർമ്മയിൽ പെയ്ത് പെരുമഴക്കാലവും ബ്ലഡ് മണിയും

ശരൺ സംവിധാനം ചെയ്ത സിനിമയിൽ കലാഭവൻ മണിയായിരുന്നു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. തേജ എന്ന കഥാപാത്രം നടന് ഏറെ പ്രശംസയും പുരസ്കാരങ്ങളും നേടി കൊടുത്തിരുന്നു. മണിയെക്കൂടാതെ അതുല്യ നടൻ മുരളിയും സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കിരൺ റാത്തോർ ആയിരുന്നു സിനിമയിലെ നായിക. തിയേറ്ററിൽ വമ്പൻ വിജയമായ സിനിമ പിന്നീട് തെലുങ്കിലേക്ക് അതേപേരിൽ റീമേക്ക് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us