സോഷ്യൽ മീഡിയ ഫുൾ ട്രെൻഡിങാ...; ഒടിടിയിലും പ്രേമലു 'പാൻ ഇന്ത്യൻ ഹിറ്റലു'

ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയിരിക്കുകയാണ്

dot image

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയിരിക്കുകയാണ്.

സിനിമയിലെ രംഗങ്ങളും സ്റ്റിൽസും സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ പ്രേമലു എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാണ്. രസകരമായ വസ്തുത എന്തെന്നാൽ സിനിമയെ പ്രശംസിച്ച് വരുന്നവരിൽ കൂടുതലും തെലുങ്ക്, തമിഴ് പ്രേക്ഷകരാണ് എന്നുള്ളതാണ്. മമിതാ ബൈജുവിനെ പലരും പ്രത്യേകം മെൻഷൻ ചെയ്യുന്നുമുണ്ട്.

ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 130 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. തെലുങ്ക് ഭാഷ സംസാരിക്കുന്ന സ്ഥാനങ്ങളിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡ് പ്രേമലു നേടിയിരുന്നു. തെലുങ്കിൽ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ ഇവിടങ്ങളിൽ പ്രേമലു ഒന്നാമനായത്. ബാഹുബലി, ആര്ആര്ആര് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് എസ് എസ് കാര്ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.

'എന്താണ് ഈ കൊച്ചു മോളിവുഡിൽ നടക്കുന്നത്'; ആദ്യ ദിനം 10 കോടിക്ക് മുകളിൽ നേടി വിഷു റിലീസുകൾ

മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us