'ഉദയനാണ് താരത്തിൽ നിന്ന് ലഭിച്ച ആശയം, സിനിമയ്ക്കുള്ളിലെ സിനിമ'; വർഷങ്ങൾക്ക് ശേഷം വന്ന വഴി, വിനീത്

'2006-ൽ എന്റെ മനസിൽ വർഷങ്ങൾക്ക് ശേഷം സിനിമയുടെ കഥയുണ്ടായിരുന്നു. പക്ഷെ, ഒന്നാലോചിച്ചപ്പോൾ അത് 21 വയസുകാരനായ എന്റെ കയ്യിൽ നിൽക്കുന്നതിനും അപ്പുറമാണ് എന്ന് തോന്നി'

dot image

മികച്ച അനുഭവം സമ്മാനിച്ച 'വർഷങ്ങൾക്ക് ശേഷം' ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഈ സിനിമയുടെ ആശയം വിനീതിന്റെ മനസിൽ മൊട്ടിടുന്നത് ഇന്നോ ഇന്നലെയോ അല്ല, വർഷങ്ങൾക്ക് മുൻപാണ്. മോഹൻലാലൽ- ശ്രീനിവാസൻ ചിത്രം 'ഉദയനാണ് താര'ത്തിന് ശേഷം തന്റെ മനസിൽ ഉണ്ടായ ആശയത്തെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വിനീത് സംസാരിച്ചത്.

'2005ൽ അച്ഛൻ, മോഹൻലാൽ സർ തുടങ്ങിയവർ അഭിനയിച്ച 'ഉദയനാണ് താരം' റിലീസ് ചെയ്യുന്നു. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ഒരു സിനിമയാണ് ,ഒരു സംവിധായകന്റെ യാത്രയാണ് ഉദയനാണ് താരം. സിനിമയുടെ എഴുത്തു മുതൽ മുഴുവൻ യാത്രയും അച്ഛനിലൂടെ ഞാൻ കണ്ടിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ ആ പ്രവർത്തനങ്ങളെ സിനിമയിലൂടെ തന്നെ കണിച്ചത് എന്നിൽ ആകാംക്ഷയുണ്ടാക്കി. അപ്പോൾ ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു, ഒരു ദിവസം ഞാൻ സിനിമയെ കുറിച്ച് ഒരു സിനിമ ചെയ്യുമെന്ന്.

2006-ൽ എന്റെ മനസിൽ വർഷങ്ങൾക്ക് ശേഷം സിനിമയുടെ കഥയുണ്ടായിരുന്നു. പക്ഷെ, ഒന്നാലോചിച്ചപ്പോൾ അത് 21 വയസുകാരനായ എന്റെ കയ്യിൽ നിൽക്കുന്നതിനും അപ്പുറമാണ് എന്ന് തോന്നി. 70കളിലെ കഥ പറയുന്നത് കൊണ്ട് തന്നെ ചെറിയ ബജറ്റിൽ നിൽക്കുന്നതല്ല എന്ന് മനസിലായി.

ആദ്യത്തെ സിനിമ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഈ സിനിമ ചെയ്യാനുള്ള സാഹചര്യം എനിക്കില്ല എന്ന് തോന്നി. അതിന് ശേഷം രണ്ടാമത്തെ ചിത്രവും മൂന്നാമത്തേതും നാലാമത്തേ സിനിമയും ചെയ്തു. പക്ഷെ ഈ സിനിമ ചെയ്യാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഞാൻ 'ഹൃദയം' ചെയ്യുന്നുത്. ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമയായിരുന്നു അത്. ഹൃദയത്തിന്റെ വിജയത്തിന് ശേഷമാണ് 'വർഷങ്ങൾക്ക് ശേഷം' ചെയ്യാനുള്ള ധൈര്യമുണ്ടാകുന്നത്. പിന്നീട് എന്നേ പേടിപ്പിച്ചത് ആ കാലഘട്ടം എങ്ങനെ വിഷ്വലൈസ് ചെയ്യുമെന്നോർത്താണ്. അത് എന്റെ ഇതുവരെയുള്ള സിനിമകളിലെ അനുഭവങ്ങളാണ് സഹായിച്ചത്', വിനീത് കൂട്ടിച്ചേർത്തു.

മോഹൻലാലുമായി പ്രണവിനെ താരതമ്യം ചെയ്യാനാകില്ല, മാനറിസംസ് ഉണ്ട്, വീട്ടിലും അങ്ങനെയാണ്: സുചിത്ര മോഹൻലാൽ
dot image
To advertise here,contact us
dot image