2022ൽ പ്രഖ്യാപിച്ച സൂര്യ - വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങാനിരുന്ന വാടിവാസലിൽ നിന്നും നടൻ പിന്മാറിയതായുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 'വിടുതലൈ 2'ന് ശേഷം ഉടൻ തന്നെ വാടിവാസൽ ആരംഭിക്കാനാണ് വെട്രിയുടെ പ്ലാനെന്നും സൂര്യ സുധ കൊങ്കരയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ തീരുമാനം എന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് വെട്രിമാരൻ.
സുര്യയുമായുള്ള സിനിമ ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പ്രൊഡക്ഷൻ ആരംഭിച്ചാൽ, അത് അതിവേഗം പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെട്രിമാരൻ ബിഹൈൻഡ്വുഡ്സുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.
കൂടാതെ ധനുഷിനെ നായകനാക്കി ഒരുക്കുന്ന വട ചെന്നൈ 2 എന്ന സിനിമയുടെ വർക്കുകൾ ഉടൻ ആരംഭിക്കാൻ പദ്ധതിയില്ലെന്നും വെട്രിമാരൻ അറിയിച്ചു. തൻ്റെ നിലവിലെ ചിത്രമായ ' വിടുതലൈ 2'ൻ്റെ ജോലികൾ പൂർത്തിയാക്കിയാലുടൻ വാടിവാസൽ ആരംഭിക്കുമെന്ന് വെട്രിമാരൻ അറിയിച്ചു.
വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളിയുടെ ഷോ...; അയാൾ ഇവിടെ തന്നെയുണ്ട്അതേസമയം, ശിവ സംവിധാനത്തിൽ ഒരുങ്ങുന്ന 'കങ്കുവ'യാണ് സൂര്യയുടെ അടുത്തതായി തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്.