രണ്ട് ദിവസം, 45 കോടി... 'മോളിവുഡ് ഓൺ ഫയർ'; ആവേശം-വർഷങ്ങൾക്കു ശേഷം ക്ലാഷ് കട്ടയ്ക്ക് കട്ട

രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 45 കോടിയോളം രൂപയാണ് മോളിവുഡ് വാരികൂട്ടിയിരിക്കുന്നത്

dot image

2024 മലയാള സിനിമയുടെ സുവര്ണ കാലഘട്ടമായി കഴിഞ്ഞു. പെരുന്നാൾ–വിഷു റിലീസുകളെല്ലാം ബോക്സ്ഓഫീസില് ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ആവേശവും വർഷങ്ങൾക്കു ശേഷവും ചേർന്ന് ആഗോളതലത്തിൽ 40 കോടിയോളം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ദിവസം കൊണ്ട് കേരളാ ബോക്സ്ഓഫീസിൽ നിന്നു ആവേശം 6.75 കോടി നേടിയപ്പോൾ 5.75 കോടിയാണ് വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയത്. ജിസിസിയിലും ഇരു സിനിമകളും റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ആഗോളതലത്തിലേക്കെത്തിയാൽ 21.5 കോടിയാണ് ആവേശവും 20 കോടിയാണ് വർഷങ്ങൾക്കു ശേഷവും കളക്ട് ചെയ്തിരിക്കുന്നത്. ആടുജീവിതത്തിന്റെ കളക്ഷനും കൂടി ചേരുമ്പോൾ രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 45 കോടിയോളം രൂപയാണ് മോളിവുഡ് വാരികൂട്ടിയിരിക്കുന്നത്.

ഒരു വിനീത് ശ്രീനിവാസൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ചേരുവകളോടെയുമാണ് വർഷങ്ങൾക്കു ശേഷം എത്തിയിരിക്കുന്നത്. മികച്ച ഒരു ഫീല്ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്ട്ടുകള്, എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുത്തുന്നതാണ് വര്ഷങ്ങള്ക്ക് ശേഷം എന്ന് പ്രേക്ഷകര് അഭിപ്രായപ്പെടുന്നത്.

പാൻ ഇന്ത്യൻ ലെവലിൽ ആളുകയറേണ്ട സുവർണ്ണകാലം, എന്നാൽ പിവിആർ തർക്കം മൂലം മോളിവുഡിന്റെ നഷ്ടം കോടികൾ

യുവപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ട് ആക്ഷനും കോമഡിയും ചേർത്തൊരുക്കിയ എൻ്റർടെയ്നറാണ് ആവേശം. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം. മികച്ച ഇന്റര്വെല് ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്ഷണമായി മാറിയിരിക്കുന്നത്.

dot image
To advertise here,contact us
dot image