'ആ ചങ്ങായിനോട് പറ മൂപ്പരാണ് നായകൻ എന്ന്'; വർഷങ്ങൾക്കു ശേഷം സൂപ്പർഹിറ്റ്... പക്ഷേ പ്രണവ് ഊട്ടിയിലാ

'മാൻ ഓഫ് സിംപ്ലിസിറ്റി... സ്പോട്ടെഡ് ഹിം ഇൻ ഊട്ടി'

dot image

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകനായെത്തിയ പുതിയ ചിത്രം വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. എന്നാൽ സിനിമയുടെ വിജയാഘോഷങ്ങൾക്ക് ഒന്നും നിൽക്കാതെ പ്രണവ് യാത്രയിലാണ്. ഇപ്പോഴിതാ പ്രണവിനെ ഊട്ടിയിൽ വെച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആരാധകർ.

സോളമൻ ഡാനിയൽ എന്ന യാത്രികനും സംഘവുമാണ് പ്രണവിനെ ഊട്ടിയിൽ വെച്ച് കണ്ടതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'മാൻ ഓഫ് സിംപ്ലിസിറ്റി... സ്പോട്ടെഡ് ഹിം ഇൻ ഊട്ടി' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ആരാധകർക്കൊപ്പം പ്രണവ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.

നിരവധി ആളുകൾ വീഡിയോയ്ക്ക് കമന്റുമായെത്തിയിട്ടുണ്ട്. 'കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു പടം ഹിറ്റ് അടിക്കുന്നു പോകുന്നു', 'വർഷത്തിൽ ഒരു പടം... അത് ഹിറ്റ്... ഇജ്ജാതി മനുഷ്യൻ', 'എടോ ആ ചങ്ങായിനോട് പറ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

മോഹൻലാൽ ശ്രീനിവാസൻ കോംബോ; ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

അതേസമയം വർഷങ്ങൾക്കു ശേഷം ആഗോളതലത്തിൽ വിജയകരമായി മുന്നേറുകയാണ്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us