ഇനിമേൽ ശ്രുതിയും ഇരുക്ക്; ലോകേഷിന്റെ തലൈവർ 171 കാസ്റ്റിനെക്കുറിച്ച് പുതിയ റിപ്പോർട്ട്

ഈ മാസം 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്

dot image

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. സിനിമയുടെ താരനിരയെക്കുറിച്ച് പല റിപ്പോർട്ടുകളും സജീവമാണ്. മൈക്ക് മോഹനും വിജയ് സേതുപതിയുമെല്ലാം സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് നടി ശ്രുതി ഹാസന്റെ പേരും വന്നിരിക്കുകയാണ്. ശ്രുതി സിനിമയിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എടാ മോനെ രംഗണ്ണൻ നാളെ 50 കോടി ക്ലബിൽ കേറും!; തിയേറ്ററുകളിലും ഫുൾ 'ആവേശം'

നേരത്തെ ശ്രുതി ഹാസനും ലോകേഷ് കനകരാജും ജോഡികളായി ഇനിമേൽ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷ്ണലാണ് മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നതും ഗാനം ആലപ്പിച്ചിരിക്കുന്നതും നായിക ശ്രുതി ഹാസൻ തന്നെയാണ്. സംവിധാനം ദ്വാരകേഷ് പ്രഭാകറും, ഛായാഗ്രഹണം ഭുവന് ഗൗഡയാണ് നിർവ്വഹിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us