സിനിമയിലെ ലാലേട്ടൻ ജീവിതത്തിലും നിലപാട് ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കില്: പ്രകാശ് ബാരെ

എന്നും ധീരതയോടെ അതിജീവിതയോടൊപ്പം നിലകൊണ്ട ഹരീഷ് പേരടിയ്ക്ക് പ്രത്യേകാഭിവാദ്യങ്ങൾ

dot image

നടിയെ ആക്രമിച്ച കേസിൽ ഒന്നിന് പിന്നാലെ ഒന്നായി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധിപേരാണ് ഇതിനോട് പ്രതികരിച്ചെത്തിയത്. അതിജീവിതയടക്കം തന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. സിനിമാ മേഖലയിൽ ഉള്ളവർ അതിജീവിതയ്ക്കൊപ്പം നിൽകുമ്പോൾ മോഹൻലാലിൻറെ ഈ വിഷയത്തിലെ നിലപാട് സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേൽ മറ്റുള്ളവർക്ക് മാതൃകയാകുമെന്ന് പറഞ്ഞിരിക്കുകയാണ് പ്രകാശ് ബാരെ.

'നേരെ'ന്ന സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം സിദ്ധിഖിന്റെ കഥാപാത്രത്തോട് പറയുന്ന എനിക്കിഷ്ടപ്പെട്ട, തീയേറ്ററുകളിൽ നല്ല കയ്യടി നേടിയ ഒരു ഡയലോഗ് ഉണ്ട്. പീഡനത്തിനിരയായവർ ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് പറയുന്ന സിദ്ദിഖിന്റെ ഡിഫെൻസ് വക്കീലോട് ലാലേട്ടൻ പറയുന്നത്: ''പിന്നെയെങ്ങനെയാണവർ പെരുമാറേണ്ടത്? അപമാനം ഭയന്ന് എല്ലാമുള്ളിലൊതുക്കി വിധിയെന്ന് കരുതി സ്വയമാശ്വസിച്ച് നിശ്ശബ്ദരായിരിക്കണമെന്നാണോ താങ്കളുദ്ദേശിക്കുന്നത്? കാലം മാറി സാർ. പുതിയ തലമുറയിലെ പെൺകുട്ടികൾ അങ്ങനെയല്ല. അവർ വ്യക്തമായി വിളിച്ചുപറയും.. ആരാ.. എന്താ.. എങ്ങനെയാന്ന്. അതുൾക്കൊള്ളാൻ പറ്റാത്തത് താങ്കളുടെ പ്രായത്തിന്റെയും സങ്കുചിതമനസ്സിന്റെയും പ്രശ്നമാണ്. ബെറ്റർ യു ട്രൈ റ്റു ചേഞ്ച് മിസ്റ്റർ.." യഥാർത്ഥജീവിതത്തിലും ലാലേട്ടൻ ഇത്തരം നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച് മലയാള സിനിമ പ്രവർത്തകർക്ക് മാതൃകയാവുമെന്ന് പ്രത്യാശിച്ചു പോവുകയാണ് എന്നാണ് പ്രകാശ് ബാരെ പറയുന്നത്.

'ഹൃദയം എന്നെ പഠിപ്പിച്ച ആ ഒരു കാര്യം...'; വർഷങ്ങൾക്കു ശേഷം നേടുന്ന വിജയത്തിന്റെ സന്തോഷത്തിൽ വിശാഖ്

ഈയൊരു കാലഘട്ടത്തിൽ ഇങ്ങനെയൊരു ഡയലോഗ് അവതരിപ്പിച്ച ശാന്തിയ്ക്കും ജിത്തുവിനും അഭിനന്ദനങ്ങൾ. എന്നും ധീരതയോടെ അതിജീവിതയോടൊപ്പം നിലകൊണ്ട ഹരീഷ് പേരടിയ്ക്ക് പ്രത്യേകാഭിവാദ്യങ്ങൾ എന്നും പ്രകാശ് കൂട്ടിച്ചേർത്തു. അവൾക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടി ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us