കോളിവുഡിന് ഇത് എന്ത് പറ്റി, പുത്തൻ സിനിമകൾ ഇല്ല റീ റിലീസുകൾ മാത്രം, 'രാവണനും' തിയേറ്ററുകളിലേക്ക്

തമിഴ്നാട്ടിലെ തിയേറ്ററുകളിലേക്ക് ഈ വര്ഷം ആളെ എത്തിച്ചത് മലയാള സിനിമകളാണ്

dot image

തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് ശെരിക്കും ബാധിച്ചിരിക്കുന്നത് തമിഴ് സിനിമയെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വമ്പൻ താരങ്ങളുടെ റിലീസുകൾ മാറ്റിയതോടെ തിയേറ്ററുകളിൽ ഓടുന്നത് പഴയ റിലീസുകളാണ്.

മണി രത്നത്തിന്റെ സംവിധാനത്തില് ഹിന്ദിയിലും തമിഴിലുമായി 2010 ല് പുറത്തെത്തിയ 'രാവണ്' ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇനി റീ റിലീസിന് ഒരുങ്ങുന്നത്. ഹിന്ദി പതിപ്പില് ഐശ്വര്യ റായ്യും വിക്രവും അഭിഷേക് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില് തമിഴ് പതിപ്പില് ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് എന്നിവര് ആയിരുന്നു. 14 വര്ഷങ്ങള്ക്ക് മുന്പ് 55 കോടി ബജറ്റില് തയ്യാറാക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പരാജയപ്പെട്ടെങ്കിലും തമിഴ് പതിപ്പ് പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിച്ചു.

ശതകോടിയിലേയ്ക്ക് കുതിച്ച് 'വർഷങ്ങൾക്കു ശേഷം'; 50 കോടി ക്ലബ്ബിൽ ഉടൻ ഇടം നേടും

രാമായണത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് നിർമിച്ച ചിത്രത്തിന്റെ എപിക് ആക്ഷന് അഡ്വഞ്ചര് ചിത്രത്തിന്റെ റീ റിലീസ് നാളെയാണ്. അതേസമയം ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിന്. തമിഴ്നാട്ടില് ചെന്നൈ, കോയമ്പത്തൂര്, തിരുപ്പൂര്, മധുര, തിരുനെല്വേലി എന്നിവിടങ്ങളില് മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അതേസമയം മണി രത്നത്തിന്റെ അടുത്ത ചിത്രത്തില് കമല് ഹാസനാണ് നായകന്. തഗ് ലൈഫ് എന്നാണ് ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തമിഴ്നാട്ടിലെ തിയേറ്ററുകളിലേക്ക് ഈ വര്ഷം ആളെ എത്തിച്ചത്ത് മലയാള സിനിമകളാണ്. വിജയ് ചിത്രം ഗില്ലി റീ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില് 20 നാണ് ചിത്രത്തിന്റെ റിലീസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us