'വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; കോടമ്പാക്കം അനുഭവങ്ങളിൽ മോഹൻലാൽ

'കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു'

dot image

വിനീത് ശ്രീനിവാനസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' സിനിമ കണ്ട അനുഭവം പങ്കുവെച്ച് മോഹൻലാൽ. സിനിമ കാണുന്ന ചിത്രത്തിനൊപ്പം സിനിമ കണ്ട അനുഭവങ്ങളുടെ ഒരു ചെറു കുറിപ്പും താരം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി എന്നാണ് മോഹൻലാൽ പറയുന്നത്.

കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി.

സ്നേഹപൂർവ്വം മോഹൻലാൽ

'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷം കഴിഞ്ഞ ദിവസം ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ-ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്നാണ് നടൻ പറഞ്ഞത്.

dot image
To advertise here,contact us
dot image