'സഹോദരസ്നേഹത്തിൽ ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരൻ'; കെ ജി ജയനെ അനുസ്മരിച്ച് മോഹൻലാൽ

ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജൻ

dot image

പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയനെ അനുസ്മരിച്ച് മോഹൻലാൽ. ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകിയ മഹാനായ സംഗീതഞ്ജനായിരുന്നു അദ്ദേഹമെന്നും സഹോദരസ്നേഹത്തിൽ ഏവർക്കും മാതൃകയായിരുന്നുവെന്നും മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം അനുസ്മരിച്ചത്.

'ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ ജി ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ', മോഹന്ലാല് കുറിച്ചു.

ഇന്ന് പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു കെ ജി ജയൻ വിടവാങ്ങിയത്. സംഗീത ജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ കെ ജി ജയൻ നവതി ആഘോഷിച്ചിരുന്നു. ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി വീട്ടിൽ തന്നെയായിരുന്നു. സംസ്കാരം നാളെ നടക്കും.

'ഞങ്ങൾ പ്രതികരിക്കാത്തതിനാൽ അനാവശ്യ പ്രചരണം നടത്തരുത്, ആ ഞെട്ടൽ മാറിയിട്ടില്ല'; അർബാസ് ഖാൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us