മികച്ച അനുഭവം സമ്മാനിച്ച 'വർഷങ്ങൾക്കു ശേഷം' ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായെത്തിയ ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ നിന്ന് 45 കോടി സ്വന്തമാക്കി. ചിത്രം ഉടൻ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പിവിആറിൽ വീണ്ടും പ്രദർശനം ആരംഭിച്ചതിന് ശേഷം മികച്ച കളക്ഷൻ എല്ലാ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട്. കേരള ബോക്സ് ഓഫീസിൽ നിന്ന് 15.25 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും 3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
എടാ മോനെ... 50 കോടി രംഗണ്ണൻ തൂക്കി; 'ആവേശം' ബോക്സ് ഓഫീസ് കളക്ഷൻഫഹദ് ഫാസിൽ നായകനായ 'ആവേശ'ത്തിനൊപ്പം എത്തിയ വർഷങ്ങൾക്കു ശേഷവും പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ആവേശം റിലീസ് ചെയ്ത് അഞ്ചാം ദിവസമാണ് 50 കോടി നേടിയത്. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.