വിനീതിൻ്റെ പിറന്നാൾ ആശംസകൾ ഒറ്റവരിയിൽ; ധ്യാൻ ശ്രീനിവാസനെ ബ്ലോക്ക് ചെയ്യാൻ ആരാധകർ

പോസ്റ്റിനു താഴെ വന്ന കമെന്റുകളെല്ലാം ധ്യാനിനെ ഭയന്നാണോ ഭാര്യയുടെ പിറന്നാൾ ക്യാപ്ഷൻ ഒറ്റ വരിയിൽ ഒതുക്കിയതെന്നായിരുന്നു.

dot image

വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയിലാണ് വിനീത് ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. ധ്യാനിനെ ഭയന്നാണോ ഭാര്യയുടെ പിറന്നാൾ ക്യാപ്ഷൻ ഒറ്റ വരിയിൽ ഒതുക്കിയതെന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റുകളെല്ലാം തന്നെ.

ഭാര്യയെക്കുറിച്ച് വാചാലനാകുന്ന വിനീതിനെ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രമോഷനെത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ കളിയാക്കിയിരുന്നു. ദിവ്യയെക്കുറിച്ചുള്ള വിനീതിന്റെ ഹൃദയസ്പർശിയായ എഴുത്ത് പല ഭർത്താക്കന്മാരെയും 'സമ്മർദ്ദ'ത്തിലാക്കാറുണ്ടെന്നായിരുന്നു ധ്യാനിന്റെ കമന്റ്. ഇതു പരിഗണിച്ചാണോ ജന്മദിനാശംസ ഒറ്റവരിയിലൊതുക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. ധ്യാൻ ശ്രീനിവാസനെ ബ്ലോക്ക് ചെയ്ത് ക്യാപ്ഷൻ ഇടാനാണ് വിനീത് ശ്രീനിവാസനോട് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വളരെ രസകരമായ കമൻ്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്.

ഗർഭിണിയായിരിക്കെ സംഘട്ടന രംഗത്തിൽ ദീപിക; പൊലീസ് യൂണിഫോമിൽ താരത്തിന്റെ ചിത്രങ്ങൾ വൈറൽ

തിയേറ്ററുകളിൽ നിറഞ്ഞോടുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന വിനീത് ചിത്രത്തിൽ ദിവ്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിനീതിനൊപ്പം 'ജീവിതഗാഥകളെ പോരുക ഈ നിമിഷം' എന്ന ഗാനമാണ് ദിവ്യ പാടിയത്. സിനിമയിൽ ആ പാട്ടിന്റെ ചിത്രീകരണത്തിൽ ഗായികയായി ദിവ്യ എത്തുന്നുമുണ്ട്. വിനീതിന്റെ തന്നെ 'ഹൃദയം' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിന്നണിഗായികയാകുന്നത്. 'ഉണക്കമുന്തിരി' എന്നു തുടങ്ങുന്ന ഗാനം വൈറലായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us