ചിത്രീകരിക്കുമ്പോൾ കൊവിഡ്, പ്രമോഷന് പെരുമഴ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആടുജീവിതം ടീം

ചിത്രത്തിൽ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലും ഗായകൻ ജിതിനും വിശന്നു വലഞ്ഞ് 24 മണിക്കൂറോളം ദുബായ് വിമാനത്താവളത്തിലിരിക്കേണ്ടിവന്നു

dot image

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകൾ പലയിടത്തു നിന്നും പൂർണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ളക്കെട്ടിൽ വലഞ്ഞിരിക്കുകയാണ് ദുബായിലെത്തിയ മലയാള സിനിമാപ്രവർത്തകരും. സംവിധായകൻ ബ്ലെസി, ഗോകുൽ, ഉണ്ണി മുകുന്ദൻ, എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തിൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയിൽ കൊവിഡ് 19 മൂലം മരുഭൂമിയിൽ കുടുങ്ങിയവരാണ് പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ളവർ. ചിത്രം റിലീസായി, പ്രമോഷന് വേണ്ടി ദുബായിലെത്തിയപ്പോൾ പെരുമഴ. ചിത്രത്തിൽ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളം ദുബായ് അൽ മക്തൂം വിമാനത്താവളത്തിലിരിക്കേണ്ടിവന്നു.

കൊച്ചിയിൽ നിന്നും ബ്ലെസ്സി എത്തേണ്ടയിരുന്ന ദുബായ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനത്തിൽ ഷാർജയിലെത്തിയപ്പോൾ വിമാനത്താവളവും റോഡുകളും വെള്ളത്തില് മുങ്ങിയിരുന്നു.

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ജയ് ഗണേഷിന്റെ പ്രചാരണത്തിന് ദുബായിലെത്തിയ നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും സമാന സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us