ശിവ രാജ്കുമാറിനൊപ്പം ഗ്യാങ്സ്റ്റർ ചിത്രത്തിൽ നായികയായി ഭാവന; 'ഉത്തരകാണ്ഡ' ഒരുങ്ങുന്നു

കഴിഞ്ഞ ദിവസം രാത്രിയിൽ ഭാവന ചിത്രീകരണത്തിനെത്തിയതോടെയാണ് താരവും സിനിമയുടെ ഭാഗമാകുന്നു എന്ന വാർത്ത എത്തുന്നത്

dot image

കന്നട ചിത്രം 'കേസ് ഓഫ് കൊണ്ടാന'യ്ക്ക് ശേഷം ഭാവനയുടെ അടുത്ത പ്രൊജക്ട് 'ഉത്തരകാണ്ഡ' ഒരുങ്ങുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ നായകനാകുന്ന ഗ്യാങ്സ്റ്റർ ചിത്രമാണ് ഇത്. കർണാടകയിലെ ബിജപൂർ എന്ന സ്ഥലത്താണ് ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭാവന ചിത്രീകരണത്തിനെത്തിയതോടെയാണ് താരവും സിനിമയുടെ ഭാഗമാകുന്നു എന്ന വാർത്ത എത്തുന്നത്. നിലവിൽ മലയാളത്തിലും ഒന്നിലധികം സിനിമകളിൽ താരം അഭിനയിക്കുന്നുണ്ട്.

'ഈ വർഷം ജനുവരിയിലാണ് ഉത്തരകാണ്ഡ സിനിമയ്ക്കായി എന്നെ സമീപിച്ചത്. ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നും എന്നാൽ എൻ്റെ ഭാഗങ്ങൾ മെയ് മാസത്തിൽ മാത്രമായിരിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. മലയാള ചിത്രം നടികറിൻ്റെ പ്രൊമോഷനുകളും മറ്റ് രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഷെഡ്യൂളും ഉണ്ടെങ്കിലും എനിക്ക് വരാൻ സാധിച്ചു,' ഭാവന ഒടിടി പ്ലേയോട് പറഞ്ഞു. സിനിമയെ കുറിച്ചോ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചോ മറ്റ് വിശദാംശങ്ങൾ നൽകിയിട്ടില്ല.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചുവരവ് നടത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ' സിനിമയിൽ പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. മെയ് മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. സസ്പെൻസും ഇമോഷണൽ ഫ്ലാഷ് ബാക്കും റിവഞ്ചും നിറഞ്ഞ ഒരു മുഴുനീള എന്റർടെയ്നറായാണ് നടികർ.

'എനിക്ക് വന്ന അസുഖം തന്നെയാണ് മണിക്കും വന്നത്, സിംപിളായി മാറിയേനെ, പക്ഷെ കൊണ്ടുനടന്നു'; സലീം കുമാർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us