എവര്ഗ്രീന് കോമ്പോ ആയ മോഹൻലാലും ശോഭനയും വീണ്ടും ഒരു മലയാള ചിത്രത്തിലൂടെ ഒന്നിക്കാനൊരുങ്ങുകയാണ്. തരുണ്മൂര്ത്തിയുടെ പുതിയ ചിത്രത്തില് മോഹന്ലാലിന്റെ നായികയായി ശോഭനയെത്തും എന്ന വിവരം ശോഭന തന്നെയാണ് സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചത്.
മോഹൻലാലിന്റെ 360-ാം ചിത്രമാണിതെന്നും ഇരുവരും ഒന്നിക്കുന്ന 55-ാമത് ചിത്രമാണെന്നും ശോഭന വീഡിയോയിൽ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങുന്നത്. 55 ചിത്രങ്ങളിൽ ഒന്നും ഇവർ ഒന്നിച്ചഭിനയിച്ചിട്ടില്ലെന്നാണ് സിനിമാ എഴുത്തുകാരന് കൂടിയായ സഫീര് അഹമ്മദ് വിവിധ ചലച്ചിത്ര ഗ്രൂപ്പുകളില് പോസ്റ്റ് ചെയ്ത കുറിപ്പില് പറയുന്നത്. മോഹൻലാലും ശോഭനയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം മുതലുള്ള കണക്കുകൾ നിരത്തിയും പോസ്റ്റുകൾ വന്നിട്ടുണ്ട്.
പുഷ്പരാജിനെ വിലയ്ക്കെടുക്കാന് നെറ്റ്ഫ്ലിക്സ് ഏതറ്റം വരെയും പോകും; തുക ഞെട്ടിക്കുന്നത്'സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ?? ഇല്ല എന്നതാണ് യാഥാർത്ഥ്യം..55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല..വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്..ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്..1985 ൽ റിലീസായ കെ.എസ്.സേതുമാധവൻ്റെ 'അവിടത്തെ പോലെ ഇവിടെയും' എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം' എന്നാണ് സഫീര് അഹമ്മദ് എഴുതിയ കുറിപ്പില് പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു പിന്തുണയുമായെത്തിയിരിക്കുന്നത്.
20 വർഷങ്ങൾക്കു ശേഷമാണ് മോഹൻലാലും ശോഭനയും ജോഡികളായി എത്തുന്നത്. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
'ഫഫ അയ്യാ... പൊളി' മലയാള സിനിമ ഒരു രക്ഷയും ഇല്ല,'; 'ആവേശം' വൈബിൽ വിഘ്നേശ് ശിവൻനാല് വര്ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിൽ ശോഭനയുടെ ജോഡിയായി എത്തിയത്.