'എനിക്ക് വന്ന അസുഖം തന്നെയാണ് മണിക്കും വന്നത്, സിംപിളായി മാറിയേനെ, പക്ഷെ കൊണ്ടുനടന്നു'; സലീം കുമാർ

'തനിക്ക് അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയിൽ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു'

dot image

കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെച്ച് സലീം കുമാർ. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയതും ഞെട്ടലുണ്ടാക്കിയതും കലാഭവൻ മണിയുടെ മരണമായിരുന്നുവെന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും സലീം കുമാർ പറഞ്ഞു. തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിക്കും. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് അത് കൊണ്ടുനടന്നു എന്നും സലീം കുമാർ പറഞ്ഞു.

മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ കൃത്യമായി ചികിത്സ തേടിയിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു. എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് അത് കൊണ്ടുനടന്നു. അപ്പോഴും സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു. കസേരയിൽ ഇരുന്നാണ് പരിപാടി ചെയ്തിരുന്നത്, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സലീം കുമാർ ഓർത്തെടുത്തു.

തനിക്ക് അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയിൽ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നെങ്കിൽ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

സൽമാൻ ഖാൻ്റെ വീടാക്രമണം; പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്ന് മൊഴി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us