'ഓ ഹോ ഹോ ഓ നരൻ..... ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും'; വർഷങ്ങൾക്ക് ശേഷം ടീമിന്റെ മിഡ്നൈറ്റ് ഫൺ

വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിൽ പാടുന്നത്

dot image

വളരെ ആഘോഷ പൂർവം ചിത്രീകരിച്ച സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന് വിനീതും ടീമും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും പല വീഡിയോകളിലൂടെയും പ്രേക്ഷകർ കണ്ടതുമാണ്. അത്തരത്തിൽ ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയിൽ ഒരു പാട്ട് വീഡിയോ ആണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവെച്ചിരിക്കുന്നത്.

നരൻ സിനിമയിലെ 'ഓ ഹോ ഹോ ഓ നരൻ..' എന്ന പാട്ടാണ് വിശാഖ് സുബ്രഹ്മണ്യവും താരങ്ങളും പാടുന്നത്. എന്നാൽ വീഡിയോയിൽ പാട്ട് ശരിക്കും പാടിയ സംവിധായകൻ വിനീത് ഇല്ല. 'ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും', എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിൽ പാടുന്നത്.

എപ്രിൽ 17നാണ് ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും മൂന്ന് കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

റീനു-സച്ചിൻ ടീം രണ്ടാം വരവിന് ഒരുങ്ങുന്നു; 'പ്രേമലു 2' അടുത്ത വർഷം എത്തും, ഔദ്യോഗിക പ്രഖ്യാപനം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us