'വിണ്ണൈത്താണ്ടി വരുവായ' ജോഡികൾ വീണ്ടുമെത്തുന്നു; 'തഗ് ലൈഫ്' അപ്ഡേറ്റ്

ദുൽഖർ പ്രൊജക്ടിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ആ റോളിലേക്ക് സിമ്പു എത്തുന്നത്

dot image

വിണ്ണൈത്താണ്ടി വരുവായ എന്ന ഗൗതം മേനോൻ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ജോഡികളാണ് സിമ്പുവും തൃഷയും. ഇരവരും ഇതാ വീണ്ടും എത്തുകയാണ്. കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫിലാണ് തൃഷ സിമ്പുവിന്റെ നായികയാകുന്നത്. ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രമായാണ് സിമ്പു അഭിനയിക്കുന്നത്.

ദുൽഖർ പ്രൊജക്ടിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ആ റോളിലേക്ക് സിമ്പു എത്തുന്നത്. കമൽഹാസനുമായി സിമ്പുവിന് കോമ്പിനേഷൻ റോളുകളുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം മെയ് ആദ്യവാരമാണ് ആരംഭിക്കുക. ജയ്സൽമീറിലും ഡൽഹിയിലുമായാണ് ആദ്യ ഷെഡ്യൂൾ ആരംഭിക്കുക. ചിത്രത്തിൽ ഗൗതം കാർത്തിക്, നാസർ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് തഗ് ലൈഫിലെ മറ്റ് താരങ്ങൾ.

1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

ശിവ രാജ്കുമാറിനൊപ്പം ഗ്യാങ്സ്റ്റർ ചിത്രത്തിൽ നായികയായി ഭാവന; 'ഉത്തരകാണ്ഡ' ഒരുങ്ങുന്നു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us