ആഗോളതലത്തിൽ കോടികള് വാരിക്കൂട്ടിയ കേരളത്തിന്റെ പടങ്ങൾ എല്ലാം അതിജീവന കഥകൾ

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അവയെല്ലാം അതിജീവന കഥകളാണ് എന്നത് ശ്രദ്ദേയമാണ്

dot image

മലയാള സിനിമയുടെ യശസ് ഉയർന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങുന്ന ഒട്ടു മിക്ക ചിത്രങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നത് ഓരോ കേരളീയർക്കും അഭിമാനമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അവയെല്ലാം അതിജീവന കഥകളാണ് എന്നത് ശ്രദ്ദേയമാണ്.

മലയാള സിനിമയുടെ സുവർണ്ണ കാലമായി കണക്കാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നെന്ന് പറയുന്ന പോലെ 2024 ൽ ഇറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളും മുടക്കു മുതൽ സ്വന്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 200 കോടി കടന്ന് 250 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോൾ.

എല്ലാ തെന്നിന്ത്യന് സംസ്ഥാനങ്ങളില് നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല് ബോയ്സ്. ആന്ധ്ര, തെലങ്കാന മേഖലയില് നിന്നുകൂടി 10 കോടി കളക്ഷന് പിന്നിട്ടതോടെയാണ് മഞ്ഞുമ്മല് ബോയ്സിന്റെ പേരില് ഈ അപൂര്വ്വ നേട്ടം അടയാളപ്പെടുത്തപ്പെട്ടത്. കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ നേടിയിട്ടുണ്ടെങ്കിൽ അത് തമിഴ്നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്. സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും യഥാർത്ഥ സംഭവം സിനിമയായപ്പോൾ കേരളത്തിലെ ആളുകളുടെ മനസിന്റെ വലുപ്പം കൂടെ ചർച്ച ചെയ്യപ്പെട്ടു എന്നത് ഒരു സത്യമാണ്. 238 കോടി രൂപയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടി മുന്നിട്ടു നിൽക്കുന്നത്.

ജൂഡ് ആന്തണി സംവിധാനത്തിൽ പുറത്തിറങ്ങിയ '2018 ' ആണ് രണ്ടാം സ്ഥാനത്ത്. 180 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. 2018 എന്ന വർഷം മലയാളികളെ സംബന്ധിച്ച് അത്ര പെട്ടെന്ന് മറക്കാൻ പറ്റാത്ത ഒരു വർഷമാണ്. സ്ഥിരമായി കാലവർഷത്തെ അതിജീവിച്ചിരുന്ന കേരളീയർക്ക് അന്ന് പെയ്ത മഴയിൽ നഷ്ടമായത് ജീവിതങ്ങൾ ആയിരുന്നു. ഉറച്ച മനസോടെ വലുപ്പ ചെറുപ്പം മറന്നു ഒരു പ്രശനം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കുന്ന മലയാളിയുടെ കരുത്തിൽ ആ മഴ കെടുതിയെ അതിജീവിച്ചു. 2023 ൽ ചിത്രം റിലീസ് ചെയ്തപ്പോൾ കേരളത്തിൽ മാത്രമല്ല ആഗോളതലം മുഴുവനും ചിത്രം പ്രശംസകൾ ഏറ്റുവാങ്ങി.

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് 'ആടുജീവിതം'. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില് വൻ കുതിപ്പാണ് നടത്തുന്നത്. 2008 ൽ ഇറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. നജീബ് എന്ന പ്രവാസി മരുഭൂമിയിൽ അനുഭവിച്ച ജീവിതം മലയാളിക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും ചിത്രം സംസ്ഥാനങ്ങൾ താണ്ടി രാജ്യത്തിനുപ്പുറത്തേക്കും വിദേശത്തേക്കും ഏറെ വേഗത്തിലാണ് സഞ്ചരിച്ചത്. ചിത്രം ആഗോളതലത്തിൽ 151 കോടിയാണ് ഇതുവരെ സ്വന്തമാക്കിയത്. ഇനിയും കളക്ഷൻ ഉയരാനാണ് സാധ്യത.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us