'ജയ് ഹോ' എന്ന പാട്ട് ചിട്ടപ്പെടുത്തിയത് എ ആര് റഹ്മാൻ അല്ല, മറ്റൊരാൾ; രാം ഗോപാൽ വർമ്മ

2008-ൽ സുഭാഷ് ഗായ് സംവിധാനത്തിലൊരുങ്ങിയ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു 'ജയ് ഹോ' എന്ന ഗാനം നിർമ്മിച്ചത്

dot image

എ ആർ റഹ്മാന് ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര് എന്ന സിനിമയിലെ ജയ് ഹോ' എന്ന പാട്ട് അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഗായകന് സുഖ്വിന്ദര് സിങ് മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് സ്ലം ഡോഗ് മില്യണയറിന് വേണ്ടി ചിട്ടപ്പെടുത്തിയത് എന്ന് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ പറഞ്ഞു.

'2008-ൽ സുഭാഷ് ഗായ് സംവിധാനത്തിലൊരുങ്ങിയ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു 'ജയ് ഹോ' എന്ന ഗാനം നിർമ്മിച്ചത്. സംഗീത സംവിധാനം ചെയ്യാൻ അന്ന് എ ആർ റഹ്മാന് സൗകര്യക്കുറവുണ്ടായ കാരണത്താൽ ആ ജോലി സുഖ്വീന്ദര് സിംഗിനെ ഏൽപ്പിക്കുകയായിരുന്നു. റഹ്മാന് ആ സമയത്ത് ലണ്ടനിലായിരുന്നു. സുഭാഷ് ഗായ് പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള് തുടങ്ങിയതിനാൽ തിടുക്കം കാണിച്ചതിനാലാണ് അത് സംഭവിച്ചത്.

റഹ്മാന്റെ ഒരുപാട് ഗാനങ്ങള് ആലപിച്ചിട്ടുള്ളയാളാണ് സുഖ്വീന്ദര് സിങ്. അദ്ദേഹം സംവിധാനം ചെയ്ത ജയ് ഹോ എന്നാൽ അന്ന് സിനിമയ്ക്ക് അനിയോജ്യമല്ലെന്ന് നിർമ്മാതാവ് പറഞ്ഞതോടെ ഒഴിവാക്കി. അടുത്ത വർഷമാണ് സ്ലം ഡോഗ് മില്യണയറിന് വേണ്ടി റഹ്മാന് ഉപയോഗിച്ചത്. ഗാനം സുഖ്വിന്ദറിന്റെയാണ് എന്നറിഞ്ഞപ്പോൾ സുഭാഷ് ഗായ് ദേഷ്യപ്പെടുകയും കോടികള് പ്രതിഫലം വാങ്ങി എന്ത് ധൈര്യത്തിലാണ് ഈ പ്രവൃത്തി ചെയ്തതെന്നും സംവിധായകൻ ചോദിച്ചു. എന്നാൽ അന്ന് റഹ്മാൻ നൽകിയ മറുപടി ഇങ്ങനെ,

നിങ്ങള് എന്റെ പേരിനാണ് താങ്കള് പണം നല്കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു മറ്റൊരാള് ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് പറഞ്ഞാല് അത് എന്റെ തന്നെയാണ്. 'താല്' എന്ന താങ്കളുടെ സിനിമയിലെ ഗാനങ്ങള് എവിടെ നിന്നാണ് ഞാനെടുത്തതെന്ന് താങ്കള്ക്ക് പറയാനാകുമോ? എന്റെ ഡ്രൈവറിന് പോലും ചിലപ്പോള് സംഗീതം സൃഷ്ടിക്കാൻ സാധിക്കും. അത് എന്റെ പേരില് വന്നാല് ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും'., രാം ഗോപാൽ വർമ്മ പറഞ്ഞു.

പോളിംഗ് ദിവസം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിജയ് ചട്ടം ലംഘിച്ചതായി പൊലീസ് പരാതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us