മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് കൊണ്ടിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. 2024 ൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ എല്ലാം തന്നെ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി കടന്ന മഞ്ഞുമ്മല് ബോയ്സിൻ്റെ കേരള ബോക്സ് ഓഫീസിലെ കളക്ഷനെ മറികടന്നിരിക്കുകയാണ് ആടുജീവിതം.
മഞ്ഞുമ്മല് ബോയ്സ് കേരളത്തില് 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതം കേരളത്തില് നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ആടുജീവിതത്തിന് മുന്നിൽ ഇനി ഉള്ളത് രാജമൗലി സംവിധാനത്തിലെത്തിയ ബാഹുബലിയാണ്. ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസില് 72.60 രൂപയാണ്. ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ 80.25 കോടി രൂപയുമാണ് നേടിയത്.
2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ഇതര ഭാഷ ചിത്രം. കെജിഎഫ് ചാപ്റ്റര് രണ്ട് 68.25 കോടി രൂപയാണ് കേരളത്തില് നിന്ന് മാത്രം നേടിയത്. വിജയ്യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോ കേരളത്തില് നിന്ന് 60.10 കോടി രൂപ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില് തമിഴ് ചിതം നേടുന്ന എക്കാലത്തെയും ഉയര്ന്ന കളക്ഷൻ ലിയോയ്ക്ക് സ്വന്തമാണ്. രജനികാന്തിന്റെ ജയിലര് 57.70 കോടി യാണ് നേടിയത്.
ദേവദൂതൻ 4 K പതിപ്പ് തയ്യാറാകുന്നു; ആവേശത്തിൽ സിനിമാപ്രേമികൾമലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് 'ആടുജീവിതം'. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില് വൻ കുതിപ്പാണ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യ ദിനം ആടുജീവിതം 7.6 കോടിയാണ് നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ മാർച്ച് 28 നാണ് ചിത്രം റിലീസിന് എത്തിയത്.