'ഫഫ എന്തും ചെയ്യാൻ തയ്യാറായിരുന്നു, അത് മാക്സിമം ഉപയോഗിച്ചു'; രംഗ ഡാൻസ് ഒരു ഗ്ലിംപ്സെന്ന് ജിത്തു

'രംഗണ്ണനിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നതാണ് ആ ഡാൻസ്'

dot image

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിയേറ്ററുകളിൽ രംഗണ്ണന്റെ ആറാട്ടാണ് നടക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സിനിമ കാണുന്നത്. സിനിമയുടെ റിലീസിന് തൊട്ടുമുന്നേ ആവേശത്തിന്റെ ഒരു വെൽക്കം ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഫഹദിന്റെ ഒരു ഡാൻസായിരുന്നു ആ ടീസറിലുണ്ടായിരുന്നത്.

റിലീസിന് പിന്നാലെ തിയേറ്ററുകളിൽ ആ രംഗം വന്നപ്പോൾ പ്രേക്ഷകർ കയ്യടിയോടെയും ആരവത്തോടെയുമാണ് ഫഹദിന്റെ ആ ഡാൻസിനെ സ്വീകരിച്ചത്. തിയേറ്ററുകളിൽ ആഘോഷമായ ആ രംഗത്തെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ.

'രംഗണ്ണനിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നതാണ് ആ ഡാൻസ്. ഫഫ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഭയങ്കര എനർജിയിൽ രംഗയായിട്ടായിരുന്നു നമ്മുടെ കൂടെ നിന്നത്. അത് മാക്സിമം ഉപയോഗിക്കുകയായിരുന്നു ആ ഡാൻസിൽ. ആ പോയിന്റിലായിരുന്നു ആദ്യമായി പിള്ളേര് കാണാത്ത രംഗയെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നത്,' എന്ന് ജിത്തു പറഞ്ഞു.

'അത് യഥാർത്ഥ രംഗയുടെ ഗ്ലിംപ്സാണ്. മറ്റെവിടെയും ആ കുട്ടികൾ കാണാത്ത ഒന്നും തന്നെ രംഗയ്ക്കില്ല. അപ്പോൾ ഈ രംഗം ഭയങ്കര കൗതുകമുണർത്തുന്നതാകണം, അല്ലെങ്കിൽ ആളുകൾ ഓർക്കില്ല. അതാണ് അത്തരത്തിൽ ഒരു ഡാൻസ്. രംഗ ഡ്രസിങ് അപ്പ് എന്നാണ് ആ സീനിനെ നമ്മൾ വിളിച്ചത്. രംഗ ടോയ്ലറ്റിൽ നിന്ന് വന്നു മാലയും ഡ്രെസ്സുമൊക്കെ ഇടുന്നതാണ് ആ സീൻ. അത് ആളുകൾക്ക് കണക്ട് ആകുന്ന കൊടുക്കണം എന്നുള്ളത് കൊണ്ടാണ് ആ ഡാൻസ് അവിടെ പ്ലേസ് ചെയ്തത്,' എന്ന് ജിത്തു മാധവൻ പറഞ്ഞു.

'ബിബി മോന്റെ മുറിയൊക്കെ ആക്ച്വലി ഒരു ആശ്രമമായിരുന്നു, അത് ബോയ്സ് ഹോസ്റ്റലാക്കി'; ആവേശം കലാസംവിധായിക

ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില് വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്ട്ടുകള്. വിഷു റിലീസായെത്തിയ ചിത്രം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us