'സുഷിൻ ദ ജീനിയസ്, 'ആവേശം' ഇപ്പോൾ തന്നെ കാണൂ'; ഇല്ലുമിനാറ്റിയിൽ സമന്ത

ഇല്ലുമിനാറ്റി പാട്ടിട്ടുകൊണ്ടാണ് സമന്ത സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്

dot image

ഫഹദ് ഫാസിൽ ചിത്രം ആവേശം കണ്ട സന്തോഷം പങ്കുവെച്ച് സമന്ത റൂത്ത് പ്രഭു. സിനിമ കണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആവേശത്തിന്റെ പോസ്റ്റർ പങ്കുവെയ്ക്കുകയായിരുന്നു. സിനിമയുടെ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്തുകൊണ്ട് ജീനിയസ് എന്നാണ് സമന്ത സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഇപ്പോൾ തന്നെ കാണൂ എന്നും താരം പറയുന്നുണ്ട്. ഇല്ലുമിനാറ്റി പാട്ടിട്ടുകൊണ്ടാണ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം ഇപ്പോൾ 100 കോടി ക്ലബിനരികിലാണ്. ബോക്സ് ഓഫീസിൽ 74 കോടിയാണ് ഒമ്പത് ദിവസം കൊണ്ട് കളക്ട് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മാണം നിര്വഹിച്ചത്. നിര്മാണത്തില് നസ്രിയയും പങ്കാളിയാണ്. സിനിമയില് ആശിഷ്, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്.

ഈ കല്യാണം ഒരു കലക്ക് കലക്കും; 'ഗുരുവായൂരമ്പല നടയിൽ' മെയ് 16നെത്തും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us