പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. 2022 ൽ പുറത്തിറങ്ങിയ സിനിമ ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതകളുമായാണ് അവസാനിക്കുന്നത്. സിനിമയുടെ പാൻ ഇന്ത്യൻ വിജയത്തിന് പിന്നാലെ ജന ഗണ മന 2 എന്ന് ആരംഭിക്കുമെന്ന ചോദ്യം പല പ്രേക്ഷകരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഡിജോ.
ജന ഗണ മന 2 ന്റെ സ്ക്രിപ്റ്റ് വർക്ക് ചെയ്യുകയാണ്. ജന ഗണ മന ഒരു ബ്ലോക്കബ്സ്റ്റർ ആയത് കൊണ്ട് വളരെ പ്രഷർ ഉണ്ട് എന്നാണ് ഡിജോ പറയുന്നത്. 'അതൊരു പാൻ ഇന്ത്യൻ വിജയമാതിനാൽ തന്നെ രണ്ടാം ഭാഗത്തെ കൂടുതൽ സൂക്ഷ്മമായി തന്നെ സമീപിക്കണം. ജന ഗണ മന വിജയമല്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ആരും ചോദിക്കില്ല. എന്നാൽ ഇപ്പോൾ എന്റെ അടുത്ത പടം ഏതെന്ന് ചോദിക്കുന്നതിന് പകരം ജന ഗണ മന 2 എന്ന് തുടങ്ങും എന്നാണ് എല്ലാവരും ചോദിക്കുന്നത്,' എന്ന് ഡിജോ ജോസ് ആന്റണി ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'രാജുവും ഞാനും തമ്മിൽ ഇടയ്ക്ക് സംസാരിക്കുമ്പോൾ അത് പറയും. പൃഥ്വിരാജ് ലൂസിഫറിന് ശേഷം എമ്പുരാൻ ചെയ്യുമ്പോൾ ഒരു പ്രഷർ ഉണ്ടല്ലോ, അത് ജന ഗണ മന 2 ൽ ഞങ്ങൾക്കുമുണ്ട്. സിനിമയുടെ തിരക്കഥ എഴുതുമ്പോൾ പോലും പ്രഷർ ഉണ്ട്. എന്നാൽ അത് വേണമെന്നാണ് എനിക്ക് തോന്നുന്നത്. ആ പ്രഷർ ഉള്ളപ്പോഴാണ് നല്ല സിനിമയുണ്ടാക്കാൻ കഴിയുന്നത് എന്നാണ് ഞാൻ കരുതുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.
'രഞ്ജിത്ത് ഗംഗാധരൻ or രംഗ'; ഡയറക്ടറേ ഇത് വല്ലാത്ത ബ്രില്യൻസ് തന്നെ, 'കരിങ്കാളി റീൽസ്' ചർച്ചയാകുന്നുഅതേസമയം ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യ മെയ് ഒന്നിന് റിലീസ് ചെയ്യുകയാണ്. നിവിൻ പോളി നായകനാകുന്ന സിനിമയുടെ രചന നിര്വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നിവിനൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില് പ്രധാന താരങ്ങളാകുന്നുണ്ട്. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമാണിത്.