'വൈറ്റ് ഷർട്ട് മാത്രമുള്ള ഒരാൾക്ക് 5 ഡ്രസ്സ് മതി, പുളളിക്ക് നൂറെണ്ണമുണ്ട്'; രംഗയെക്കുറിച്ച് ജിത്തു

'വെള്ള ഷർട്ടുകൾ മാത്രമാണെങ്കിലും അതിലും പുള്ളി തിരഞ്ഞെടുക്കുന്നുണ്ട്, ഇത് വേണോ അത് വേണോ എന്ന്. രംഗയ്ക്ക് മാത്രം കാണാൻ പറ്റുന്ന എന്തെങ്കിലും കാണും അതിൽ'

dot image

'ആവേശം' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ് കവർന്നെടുക്കുന്നുണ്ട് ഫഹദ് അവതരിപ്പിച്ച രംഗയുടെ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെ വിറപ്പിക്കുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്യുന്ന രംഗയുടെ കോസ്റ്റ്യൂമിൽ പോലും അൽപ്പം കൗതുകമുണ്ട്. സിനിമയിൽ ഉടനീളം രംഗ വെള്ള ഷർട്ടും വെള്ള പാന്റ്സും മാത്രമാണ് ധരിക്കുന്നത്. എന്നാൽ സിനിമയിൽ ഒരു രംഗത്തിൽ അലമാര കാണിക്കുന്ന രംഗമുണ്ട്. ആ അലമാരയിൽ നിറയെ വെള്ള ഷർട്ടുകളാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ രംഗത്തിന് പിന്നിലെ കൗതുകം റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ.

'അത് രംഗയുടെ സ്വഭാവ സവിശേഷതയായിട്ടാണ് കാണിച്ചിരിക്കുന്നത്. വൈറ്റ് ഷർട്ട് മാത്രമുള്ള ഒരാൾക്ക് അഞ്ച് ഡ്രസ്സ് മതി. പുള്ളിക്ക് നൂറെണ്ണമുണ്ട്. രംഗ എല്ലാം ഓവറാക്കുന്ന ആളാണ്. ഡ്രസ്സിലും അതുണ്ട്. വെള്ള ഷർട്ടുകൾ മാത്രമാണെങ്കിലും അതിലും പുള്ളി തിരഞ്ഞെടുക്കുന്നുണ്ട്, ഇത് വേണോ അത് വേണോ എന്ന്. രംഗയ്ക്ക് മാത്രം കാണാൻ പറ്റുന്ന എന്തെങ്കിലും കാണും അതിൽ,' എന്നാണ് ജിത്തു മാധവൻ പറയുന്നത്.

രംഗ ഡ്രസ്സിങ് അപ്പ് എന്ന് വിളിക്കുന്ന ആ രംഗത്തിൽ ഫഹദിന്റെ ഒരു കിടിലൻ ഡാൻസുമുണ്ട്. ആ ഡാൻസിനെക്കുറിച്ച് ജിത്തു പറയുന്നത് ഇങ്ങനെ: 'രംഗണ്ണനിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നതാണ് ആ ഡാൻസ്. ഫഫ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഭയങ്കര എനർജിയിൽ രംഗയായിട്ടായിരുന്നു നമ്മുടെ കൂടെ നിന്നത്. അത് മാക്സിമം ഉപയോഗിക്കുകയായിരുന്നു ആ ഡാൻസിൽ. ആ പോയിന്റിലായിരുന്നു ആദ്യമായി പിള്ളേര് കാണാത്ത രംഗയെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നത്,'

'രഞ്ജിത്ത് ഗംഗാധരൻ or രംഗ'; ഡയറക്ടറേ ഇത് വല്ലാത്ത ബ്രില്യൻസ് തന്നെ, 'കരിങ്കാളി റീൽസ്' ചർച്ചയാകുന്നു

'അത് യഥാർത്ഥ രംഗയുടെ ഗ്ലിംപ്സാണ്. മറ്റെവിടെയും ആ കുട്ടികൾ കാണാത്ത ഒന്നും തന്നെ രംഗയ്ക്കില്ല. അപ്പോൾ ഈ രംഗം ഭയങ്കര കൗതുകമുണർത്തുന്നതാകണം, അല്ലെങ്കിൽ ആളുകൾ ഓർക്കില്ല. അതാണ് അത്തരത്തിൽ ഒരു ഡാൻസ്. രംഗ ഡ്രസിങ് അപ്പ് എന്നാണ് ആ സീനിനെ നമ്മൾ വിളിച്ചത്. രംഗ ടോയ്ലറ്റിൽ നിന്ന് വന്നു മാലയും ഡ്രെസ്സുമൊക്കെ ഇടുന്നതാണ് ആ സീൻ. അത് ആളുകൾക്ക് കണക്ട് ആകുന്നത് കൊടുക്കണം എന്നുള്ളത് കൊണ്ടാണ് ആ ഡാൻസ് അവിടെ പ്ലേസ് ചെയ്തത്,' എന്ന് ജിത്തു മാധവൻ പറഞ്ഞു.

'ജന ഗണ മന വിജയമല്ലായിരുന്നെങ്കിൽ ആരും ചോദിക്കില്ല, പക്ഷേ...'; രണ്ടാം ഭാഗത്തെക്കുറിച്ച് ഡിജോ

ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില് വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്ട്ടുകള്. വിഷു റിലീസായെത്തിയ ചിത്രം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us