മലയാള സിനിമ അതിന്റെ സുവർണ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണ് 2024 ആദ്യ നാല് മാസങ്ങൾ. ഇറങ്ങുന്ന സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വീകാര്യത നേടുകയും പ്രതീക്ഷയ്ക്കപ്പുറമുള്ള നേട്ടത്തിലേക്ക് എത്തുന്നുമുണ്ട്. സിനിമകളിറങ്ങുന്നതിന് പിന്നാലെ അതിലെ മാസ്റ്റർപീസ് രംഗങ്ങൾ, ഡയലോഗുകൾ, വസ്തുക്കൾ സ്റ്റൈലുകൾ ഏറ്റെടുക്കുക പതിവാണ്. അത് സമൂഹ മാധ്യമങ്ങൾ വലിയ ചർച്ചയ്ക്കും വെയ്ക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുന്ന ടൊയോട്ട ക്വാളീസ് വണ്ടിയാണ്.
ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ താരം അവർ കൊടൈക്കനാലിലേക്ക് യാത്ര ചെയ്ത ചുവന്ന ക്വാളീസ് ആയിരുന്നു. സിനിമ റിലീസായതോടെ ചിത്രത്തിലെ താരങ്ങൾക്കൊപ്പം അവരുടെ ക്വാളീസും ഹിറ്റായി. എന്നാൽ മഞ്ഞുമ്മൽ ബോയ്സിലെ മാത്രം സ്റ്റാറല്ല ക്വാളീസ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രമലു എന്ന ചിത്രത്തിലും ഒരു ക്വാളീസ് വന്നു പോകുന്നുണ്ട്. പക്ഷെ കാറിന്റെ കളർ ചുവപ്പല്ല, പച്ചയാണെന്നു മാത്രം.
റീനുവും സച്ചിനും ഹൈദരാബാദിലെത്തിയതിന് ശേഷമുള്ള പാട്ടിലെ ഒരു സീനിൽ മാത്രമാണ് ഈ ക്വാളീസ് വന്നുപോകുന്നത്. റീനു സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ എതിർവശത്ത് നിന്ന് പച്ച ക്വാളീസ് പിന്നിൽ നിന്ന് തള്ളിക്കൊണ്ട് വരുന്ന സച്ചിനെയും അമൽ ഡേവിസിനേയും കാണാൻ കഴിയും. മഞ്ഞുമ്മലിൽ കണ്ട അതേ ചുവന്ന ക്വാളീസാണ് രംഗയുടേതും. സ്വന്തമായി ആംഡബര കാറുകളുണ്ടെങ്കിലും രംഗയ്ക്ക് ആ ചുവന്ന ക്വാളീസിനോട് ഒരു പ്രത്യേക സ്നേഹമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിലെ ഒരു ഫൈറ്റ് സീനിൽ കാറിന്റെ ഡോർ പോകുമ്പോൾ രംഗ അംബാനോട് ദേഷ്യപ്പെടുന്നത്.
പല സിനിമകളിലും ഇത്തരത്തിൽ ഒരുപോലെയുള്ള പല കാറുകളും കണ്ടിട്ടുണ്ടെങ്കിലും ക്വാളീസ് മാത്രം ശ്രദ്ധനേടാനുള്ള കാരണം, സിനിമയിൽ ഈ കാറിന് ഒരു റോളുള്ളതുകൊണ്ടും പ്രതീക്ഷിക്കാതെയാണെങ്കിലും തുടരെതുടരെ ഇറങ്ങിയ മൂന്ന് സിനിമകളിലും ഈ കാർ ശ്രദ്ധയാകർഷിക്കുന്നു എന്നുള്ളതുകൊണ്ടുമാണ്. ക്വാളീസ് മലയാള സിനിമയുടെ ഐശ്വര്യം കൂടിയാണ് എന്ന് പറയുന്നവരും കുറച്ചല്ല.
'അത്ര മോശം കാര്യമല്ല'; മുപ്പത് വയസ് കൂടുതലുള്ള അക്ഷയ് കുമാറിന്റെ നായികയായതിൽ മാനുഷി ചില്ലർ