'ഈ പേര് ഞാൻ എവിടെയോ...'; വർഷങ്ങൾക്കു ശേഷത്തിലെ 'വടക്കൻ സെൽഫി റഫറൻസ്' കണ്ടെത്തി സോഷ്യൽ മീഡിയ

ഇത് 'ഒരു വിനീത് ശ്രീനിവാസൻ ക്രോസ്സോവർ' ആണെന്നാണ് പ്രേക്ഷകർ പറയുന്നത്

dot image

പുതിയ സിനിമാ റിലീസുകൾക്ക് പിന്നാലെ ആ സിനിമകളിൽ സംവിധായകർ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബ്രില്യൻസുകളും മറ്റു സിനിമാ റഫറൻസുകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷത്തിലെ ഒരു റഫറൻസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വർഷങ്ങൾക്കു ശേഷത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ഒരു ഉദ്ഘാടനത്തിന് പോകുന്ന രംഗമുണ്ട്. തിയേറ്ററുകളിൽ ഏറെ കയ്യടി വാങ്ങുകയും ചിരി പടർത്തുകയും ചെയ്ത രംഗത്തിൽ മറ്റൊരു സിനിമയുടെ റഫറൻസ് ഉണ്ടെന്നാണ് ചില പ്രേക്ഷകരുടെ കണ്ടെത്തൽ. നിതിൻ മോളി ഉദ്ഘാടനം ചെയ്യുന്ന ചെയ്യുന്ന കടയുടെ പേര് 'മെറ്റാലിക്ക' എന്നാണ്.

വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ അജു വർഗീസ് അവതരിപ്പിക്കുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ കടയുടെ പേരും മെറ്റാലിക്ക എന്നാണ്. ഇത് 'ഒരു വിനീത് ശ്രീനിവാസൻ ക്രോസ്സോവർ' ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം വർഷങ്ങൾക്കു ശേഷം ആഗോളതലത്തിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

'ലാൽ ഫാൻ ബോയ് സംഭവം' വരാർ; 'L 360' ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് സിനിമയിലെ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നിത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us