മലയാള സിനിമയിൽ ഈ കൊല്ലം സംഭവിച്ച നാലാം അത്ഭുതമായിരിക്കുകയാണ് ജിതു മാധവന്റെ ആവേശം. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച്ച തികയുമ്പോഴേക്കും 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ആവേശം 50 കോടിയിൽ കയറിയതും അതിവേഗമായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്. എന്നാൽ കോടി ക്ലബിൽ കയറുന്നതിലല്ല, സിനിമ പ്രേക്ഷകർ ഏറ്റെടുക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് പറയുകയാണ് ആവേശത്തിന്റെ സംവിധായകൻ ജിതു മാധവൻ.
റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജിതു മാധവന്റെ പ്രതികരണം. ജിതു മോൻ ഹാപ്പിയാണോ എന്ന സിനിമയിലെ വൈറൽ ഡയലോഗ് ഏറ്റെടുത്തുകൊണ്ട് അവതാരകൻ തമാശ രൂപേണ ചോദിച്ചപ്പോൾ 'ജിതു മോൻ ഹാപ്പിയാണ്' എന്നായിരുന്നു സംവിധായകന്റെ മറുപടി. 'കോടി ക്ലബ്ബിന്റെ അല്ല ആളുകൾ അത് സ്വീകരിച്ചതിൽ സന്തോഷം.'
സിനിമയുടെ എൻ്റ് ക്രെഡിറ്റ് പ്രേക്ഷകർ ആഘോഷമാക്കാനും ഡാൻസ് ചെയ്യാനും വേണ്ടിയാണ് എന്നും ജിതു റിപ്പോർട്ടറിനോട് പറഞ്ഞു. 'സുഷിനെ പോലെ ആളുകളെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കാൻ കഴിയുന്ന ഒരു മ്യൂസിക് ഡയറക്ടറുളളപ്പോൾ എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്നായിരുന്നു. അതുകൊണ്ടാണ് ഇല്ലൂമിനാറ്റി എന്ന ഗാനം അവസാനം ഇടാൻ തീരുമാനിച്ചത്,' ജിതു പറഞ്ഞു.
ഈ വർഷത്തെ നാലാമത്തെ 100 കോടി ഇതാ.. ; ആവേശത്തോടാവേശം, രംഗയെന്നാ സുമ്മാവാ....