തിയേറ്ററുകളിൽ തകർന്നടിഞ്ഞ വിജയ് ദേവരകൊണ്ട ചിത്രം; ഫാമിലി സ്റ്റാർ ഒടിടിയിലേക്ക്

ചിത്രത്തിന്റെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്ട്ട്. എന്നാൽ ചിത്രം തകർന്നടിയുകയായിരുന്നു

dot image

വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം ദി ഫാമിലി സ്റ്റാർ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ അവകാശം ആമസോണ് പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.

ഏപ്രിൽ അഞ്ചിനാണ് ദി ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്ട്ട്. എന്നാൽ ചിത്രം തകർന്നടിയുകയായിരുന്നു.

വിജയ് ദേവരകൊണ്ടയും മൃണാള് താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രമുഖ നിര്മ്മാതാവായ ദില് രാജു ആണ് നിര്മ്മിച്ചത്. ഗോപി സുന്ദറാണ് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നടൻ

ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന് നടക്കുന്നുവെന്ന് ആരോപിച്ച് നിര്മാതാക്കള് സൈബര് സെല്ലിന് പരാതി നല്കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്നുകൾ സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us