'എന്താ മോനെ ജാഡ', 'ആവേശ'ത്തിലെ പാട്ടിറങ്ങിയതും ആവേശം

മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്.

dot image

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'രോമാഞ്ചം'. ജിത്തു മാധവൻ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം യുവാക്കൾക്കിടയിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. രോമാഞ്ചത്തിന് ശേഷം ജിത്തു ഒരുക്കിയ പുതിയ ചിത്രം 'ആവേശ'വും തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്. ചിത്രത്തിലെ ഹിറ്റ് ചാര്ട്ടുകളില് ഇടംപിടിച്ച ജാഡ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആവേശത്തിലെ എല്ലാ പാട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

സുഷിൻ ശ്യാം കംപോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാര് ആണ് വരികള് എഴുതിയിരിക്കുന്നത്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. 100 കോടി ക്ലബ്ബിൽ ചിത്രം അടുത്തിടെയാണ് കയറിയത്.

മോഹൻലാലിന്റേയും ശോഭനയുടെയും മകൾ; L 360ൽ അമൃത വർഷിണിയും

ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മാണം നിര്വഹിച്ചത്. നിര്മാണത്തില് നസ്രിയയും പങ്കാളിയാണ്. സിനിമയില് ആശിഷ്, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us