ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മാരിവില്ലിൻ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 10 നാണ് ചിത്രം തിയേയറ്ററുകളിലെത്തുക. സിനിമയുടെ സംവിധായകൻ അരുൺ ബോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഏപ്രിൽ 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. 'മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൻ്റെ തെളിവായി സീസൺ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകൾക്കിടയിൽ മാരിവില്ലിനായി കുറച്ചുനാൾ കൂടി കാത്തിരിക്കാം,' എന്നായിരുന്നു ഇന്ദ്രജിത് അന്ന് കുറിച്ചത്.
എടാ മോനെ ഹാപ്പിയല്ലേ...ഒന്നല്ല നാല് 100 കോടി പടങ്ങളുണ്ട്; ഇത് 'ഗോൾഡൻ'വുഡ്കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിലെത്തുന്ന ചിത്രത്തിൽ സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണഇ, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയ താരനിര ഭാഗമാകുന്നുണ്ട്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയ്നറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. മെലഡികളുടെ കിങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.