'കഠിനമായ പാതയിലും പൃഥ്വിയ്ക്കൊപ്പം ഒരുമിച്ചു നിന്ന 13 വർഷങ്ങൾ'; വിവാഹ വാർഷിക ദിനത്തിൽ സുപ്രിയ മേനോൻ

'കുട്ടികളായ നമ്മളിൽ നിന്ന് തമ്മിൽ കണ്ടുമുട്ടിയത് തുടങ്ങി ഇന്ന് ഒരു കൊച്ചു മിടുക്കിയുടെ മാതാപിതാക്കൾ വരെയായി'

dot image

മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു ദേശീയ മാധ്യമത്തിലെ മാധ്യമ പ്രവർത്തകയിൽ നിന്ന് മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവ് കൂടിയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജിന്റെ ജീവിത പങ്കാളി എന്നതിൽ നിന്ന് മാറി മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സുപ്രിയുടെ കരിയറിന് ശക്തമായ പിന്തുണ നൽകിയതിൽ പൃഥ്വിരാജിന് പ്രധാന പങ്കുണ്ട്. 13 വർഷം തികയുന്ന ഇരുവരുടെയും വിവാഹ വാർഷികത്തിൽ സുപ്രിയ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

നിങ്ങളോടൊപ്പം 13 വർഷം! കുട്ടികളായ നമ്മളിൽ നിന്ന് തമ്മിൽ കണ്ടുമുട്ടിയത് തുടങ്ങി ഇന്ന് ഒരു കൊച്ചു മിടുക്കിയുടെ മാതാപിതാക്കൾ വരെയായി നമ്മൾ . പല തവണയായി എത്ര ദൂരമാണ് നമ്മൾ ഒരുമിച്ച് ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചത്. എന്നിട്ടും നമ്മൾ ഒരുമിച്ച് ഇവിടെ തന്നെയുണ്ട്. 13 വിവാഹ വാർഷികാശംസകൾ പൃഥ്വി. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മികച്ച ജീവിതത്തിനും പരസ്പരം പ്രേരിപ്പിക്കുന്ന നിരവധി വർഷങ്ങൾ ഇനിയും ഒരുമിച്ച് ഉണ്ടാകട്ടെ, സുപ്രിയ കുറിച്ചു.

എന്റെ പങ്കാളിക്ക് വിവാഹവാർഷികാശംസകൾ! സുഹൃത്തുക്കളിൽ നിന്ന് ഒരു മിടുക്കി കുട്ടിയുടെ മാതാപിതാക്കളായുള്ള നമ്മുടെ യാത്ര വളരെ ഭീകരമാണ്. വലിയ സ്വപ്നങ്ങൾക്കായി കഠിനമായ പാതകൾ ഏറ്റെടുക്കുന്നതിന് സാധിക്കട്ടെ, വരും ദിനങ്ങൾ നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്, എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

2011-ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും മാത്രമായി വളരെ സ്വകാര്യമായാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ന് സുപ്രിയ സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി നടത്തിവരികയാണ്. ഇരുവർക്ക് ഒൻപത് വയസുള്ള മകളുമുണ്ട് (അലങ്കൃത).

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us