'ഇല്ലുമിനാറ്റി' ഉണ്ടാക്കിയ 'ആവേശം' കുറച്ചൊന്നുമല്ല; പ്രേക്ഷകര് ചെയ്തത് ഒരു ലക്ഷത്തിലധികം റീലുകള്

പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും

dot image

ഒരു പാട്ട് ഹിറ്റായാല് അതിന് ചുവട് പിടിച്ച് സോഷ്യല് മീഡിയ പിന്നീട് ആ പാട്ടിനെ ഒരാഘോഷമാക്കി എടുക്കാറുണ്ട്. അത്തരത്തില് ഇപ്പോള് സോഷ്യല് മീഡിയ റിലുകളില് തരംഗം സൃഷ്ടിച്ചിരിക്കുന്നത് 'ആവേശം' സിനിമയിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിന്റെ ബിറ്റാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില് ഇന്സ്റ്റഗ്രാമില് ഒരുങ്ങിയത്. തിങ്ക് മ്യൂസിക്കാണ് ഈ വാര്ത്ത പങ്കുവെച്ചത്.

സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. അതേസമയം, ജിതു മാധവന് ചിത്രം കേരളാ ബോക്സ്ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തില് നിന്ന് മാത്രം 50 കോടി രൂപയില് അധികം ചിത്രം നേടിയിരിക്കുകയാണ്. ആഗോളതലത്തില് ആവേശം അഞ്ചു ദിവസം കൊണ്ടാണ് 100 കോടി ക്ലബില് ഇടം നേടിയത്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ.

https://www.facebook.com/reel/1182168076112910

ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദാണ് ആവേശത്തിന്റെ നിര്മാണം.

'രാജ്യം മാറണം, ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല'; കന്നി വോട്ട് ചെയ്ത് മീനാക്ഷി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us