'വിജയ് നായകനായാൽ സുഹൃത്തുക്കളായി മമ്മൂട്ടി, മഹേഷ് ബാബു, ഷാരൂഖ് ഖാൻ'; ശ്രദ്ധ നേടി നെൽസന്റെ മറുപടി

നായികമാരായി നയൻതാര, ആലിയ ഭട്ട് എന്നിവരുടെ പേരുകളും നെൽസൻ പറഞ്ഞു

dot image

വിജയ്യുടെ അടുത്ത ചിത്രം 'ദളപതി 69', തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആരാണ് എന്നതിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിൽ പ്രധാനമായി കേൾക്കുന്ന പേരുകളിൽ ഒന്നാണ് നെൽസൻ ദിലീപ്കുമാറിന്റേത്. ഇപ്പോഴിതാ ഒരു തമിഴ് അവാർഡ് നിശയിൽ സിനിമയെക്കുറിച്ച് നെൽസനോടുള്ള അവതാരകരുടെ ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും ശ്രദ്ധ നേടുകയാണ്.

ദളപതി 69 നെക്കുറിച്ച് ചോദിച്ചപ്പോൾ ആ ചിത്രം ചെയ്യുന്നത് ആരാണെങ്കിലും അവർക്ക് അഭിനന്ദനങ്ങൾ എന്നാണ് നെൽസൺ പറഞ്ഞത്. ജയ് സാറിനൊപ്പം വർക്ക് ചെയ്യുക എന്നത് വലിയ കാര്യമാണ്. അത് ഒരിക്കൽ കൂടി സംഭവിച്ചാൽ സന്തോഷം. ദളപതി 69 താനല്ല സംവിധാനം ചെയ്യുന്നതെന്നും നെൽസൻ വ്യക്തമാക്കി.

ഒരു വിജയ് സിനിമ നടന്നാൽ അതിൽ ആരൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരിക്കണം എന്ന് അവതാരകർ ചോദിച്ചപ്പോൾ മഹേഷ് ബാബു സാർ, മമ്മൂട്ടി സാർ, ഷാരൂഖ് സാർ എന്നാണ് നെൽസൻ പറഞ്ഞത്. ഒപ്പം നായികമാരായി നയൻതാര, ആലിയ ഭട്ട് എന്നിവരുടെ പേരുകളും അദ്ദേഹം പറഞ്ഞു.

ജയിലർ 2നെക്കുറിച്ച് ചോദിച്ചപ്പോൾ നിലവിൽ ആ സിനിമയുടെ ചർച്ചകൾ നടക്കുകയാണെന്നും അതിന്റെ സ്ഥിരീകരണം ഒന്നുരണ്ട് മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ചർച്ചകൾ നടക്കുകയാണ്. ഞാൻ സിനിയമയിലെ ഒരു തൊഴിലാളി മാത്രമാണ്. ബോസ്സിൽ നിന്നാണ് അറിയിപ്പ് വരേണ്ടത്. ഒന്ന്-രണ്ട് മാസത്തിനുള്ളില് എല്ലാം സ്ഥിരീകരിക്കും,' നെൽസൻ ദിലീപ്കുമാർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us