ചാർലിയും രക്ഷിത് ഷെട്ടിയും വിദേശത്തേക്ക്; ചാർലി 777 ജപ്പാൻ റിലീസിന് ഒരുങ്ങുന്നു

നായയും മനുഷ്യനും തമ്മിലുണ്ടാകുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ ഉടൻ ജപ്പാനിൽ റിലീസ് ചെയ്യും

dot image

കന്നഡ താരം രക്ഷിത് ഷെട്ടി പ്രധാന കഥാപാത്രമായെത്തി വലിയ വിജയം നേടിയ ചിത്രമാണ് ചാർലി 777. ഒരു നായയും മനുഷ്യനും തമ്മിലുണ്ടാകുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ ഉടൻ ജപ്പാനിൽ റിലീസ് ചെയ്യുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂൺ 28 നാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുന്നത്.

പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്.

'വിജയ് നായകനായാൽ സുഹൃത്തുക്കളായി മമ്മൂട്ടി, മഹേഷ് ബാബു, ഷാരൂഖ് ഖാൻ'; ശ്രദ്ധ നേടി നെൽസന്റെ മറുപടി

രംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us