'ഫാമിലി സ്റ്റാർ എന്ന് പേര്, സ്ത്രീ വിരുദ്ധത ഗ്ലോറിഫൈ ചെയ്യുന്നു'; എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ

'ഇത്തരം സിനിമകൾ ഇനി വിജയ് ദേവരകൊണ്ട ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു'

dot image

വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം ദി ഫാമിലി സ്റ്റാർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒടിടി റിലീസ് ചെയ്തത്. തിയേറ്ററുകളിൽ വമ്പൻ പരാജയമായ സിനിമ ഡിജിറ്റൽ റിലീസിന് പിന്നാലെ സ്ത്രീ വിരുദ്ധ രംഗത്തിന്റെ പേരിൽ വലിയ വിമർശനം നേരിടുകയാണ്.

സിനിമയിലെ ഒരു രംഗത്തിൽ രവി ബാബുവിന്റെ ഗുണ്ടാ കഥാപാത്രം വിജയ ദേവരകൊണ്ടയുടെ വീട്ടിൽ വരികയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്നുണ്ട്. പിന്നാലെ സ്ത്രീകൾ എങ്ങനെ ബഹുമാനിക്കപ്പെടണം എന്നതിനെ കുറിച്ചുള്ള ഡയലോഗുകൾക്ക് ശേഷം നായകൻ രവിയുടെ കുടുംബത്തിലെ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നതിനെക്കുറിച്ച് ഭീഷണി മുഴക്കുന്നുണ്ട്. ഈ രംഗത്തിനെതിരെയാണ് വ്യാപകമായി വിമർശനം ഉയരുന്നത്.

'സിനിമയുടെ പേര് ഫാമിലി സ്റ്റാർ, എന്നിട്ട് സ്ത്രീകൾക്ക് നേരെ അതിക്രമത്തെ മാസായി കാണിക്കുന്നു', 'ഈ സിനിമാ കാണാതിരിക്കാൻ പല കാരണങ്ങളുണ്ടാകും. എന്നാൽ ഈ രംഗത്തേക്കാൾ വലിയ കാരണം മറ്റൊന്നുമുണ്ടാകില്ല', 'ഇത്തരം സിനിമകൾ ഇനി വിജയ് ദേവരകൊണ്ട ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു', എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ.

വരുന്നു അടുത്ത റീ റിലീസ്... കോളിവുഡിൽ അല്ല തെലുങ്കിൽ; എത്തുന്നത് പവൻ കല്യാണിന്റെ റീമേക്ക് ചിത്രം

ഏപ്രിൽ 26 നാണ് ദി ഫാമിലി സ്റ്റാർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. വിജയ് ദേവരകൊണ്ടയും മൃണാള് താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രമുഖ നിര്മ്മാതാവായ ദില് രാജു ആണ് നിര്മ്മിച്ചത്. ഗോപി സുന്ദറാണ് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us