നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ കൂടെനിന്നവർക്ക് നന്ദിയും നടൻ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഫേസ്ബുക്ക് തിരികെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുകയാണ് നടൻ. 'ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയും അത് പിറ്റേദിവസം തന്നെ ഫേസ്ബുക്ക് ടീം റിക്കവർ ചെയ്തു തരുകയും ചെയ്തു. ടു ഫാക്ട് ഓതെന്റിക്കേഷൻ ചെയ്തിട്ടും ഫേസ്ബുക്ക് പോയത് ഒരു അത്ഭുതം ആയിരുന്നു.

വിഷുവിന്റെ തലേന്ന് കുടുംബമായി ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു അതിൽ ഒരു പാട്ടും കൂടെ ഇട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞു എനിക്ക് ഫേസ്ബുക്കിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നു തുടങ്ങി. കമ്മ്യൂണിറ്റി ഗൈഡ്ലൈൻ വയലേറ്റ് ചെയ്തു എന്നാണ് സന്ദേശം വന്നത്. ഒരുപാട് വന്നപ്പോൾ അത് എന്താണെന്ന് നോക്കി. ആദ്യം കരുതിയത് പാട്ടിന് കോപ്പി റൈറ്റ് അടിച്ചു എന്നാണ്. പക്ഷെ അത് ഹാക്കർ അയച്ച ലിങ്ക് ആണെന്നാണ് ഫേസ്ബുക്ക് അധികൃതർ അറിയിച്ചത്. ഇതുപോലെ നോട്ടിഫിക്കേഷനുകൾ വന്നാൽ അത് വിശ്വസിക്കണ്ട കാര്യം ഇല്ല. ഫേസ്ബുക്ക് ഇത്തരം സന്ദേശം അയക്കില്ല' എന്നാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറയുന്നത്.