'തമിഴ്-തെലുങ്ക് സിനിമയിൽ ഇന്നും ജാതീയത നിലനിൽക്കുന്നു, മലായള സിനിമയെ കണ്ടു പഠിക്കണം'; സമുദ്രക്കനി

ജാതീയത പ്രകടിപ്പിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യൽ മീഡിയ പരാമർശിക്കുന്നുണ്ട്

dot image

തമിഴ് സംവിധായകർ ജാതീയത കാണിക്കാറുണ്ടെന്ന നടൻ സമുദ്രക്കനിയുടെ പരാമർശം വിവാദമാകുന്നു. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമകളിൽ പ്രവർത്തിക്കാൻ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകർ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടൻ പറഞ്ഞു.

അതേസമയം, മലയാള സിനിമയിൽ ഈ വേർതിരിവ് താൻ കണ്ടിട്ടില്ലെന്നും നടൻ അഭിപ്രായപ്പെട്ടു. ജോലി സ്ഥലത്ത് ഒരുമയാണ് വേണ്ടത്, ജാതി-മതമല്ലെന്നും സമുദ്രക്കനി കൂട്ടിച്ചേർത്തു. നടന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരത്തിൽ ജാതീയത കാണിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യൽ മീഡിയ പരാമർശിക്കുന്നുണ്ട്.

2003-ൽ പുറത്തിറങ്ങിയ 'ഉന്നൈ സരണഅടൈന്തേൻ' എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ശശികുമാർ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ 'സുബ്രമണ്യപുരം' എന്ന ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മലയാളത്തിലും നിരവധി കഥാപാത്രങ്ങളിൽ തിളങ്ങിയ സമുദ്രക്കനിയുടെ ഏറ്റവും പുതിയ ചിത്രം 'ഹനുമാൻ' ആണ്.

പുതിയ കുറ്റാന്വേഷണ കഥയുമായി 'കേരള ക്രൈം ഫയൽസ് സീസൺ 2'; ചിത്രീകരണം പൂർത്തിയായി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us