നിതിൻ മോളി കഴിച്ച ആ ആട്ടിൻ കാൽ ഡിഷ് നിസാരക്കാരനല്ല, പിന്നിൽ ഷെഫ് പിള്ള; വിനീതിന് നന്ദി പറഞ്ഞ് ഷെഫ്

'നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം. സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വിൽറ്റഡ് സ്പിനാച്ച്, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും!! ഇറ്റാലിയൻ വിഭവമാണ്'

dot image

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ മാസ് സീൻ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, നിതിൻ മോളിയുടെ എൻട്രി. നിവിൻ പോളി അവതരിപ്പിച്ച നിവിന്റെ തന്നെ സ്പൂഫ്, സൂപ്പർ സ്റ്റാറായ നിതിൻ മോളിയുടെ വരവ് പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നതായിരുന്നു. സൂപ്പർ സ്റ്റാറിന്റെ എൻട്രി റിച്ചാക്കാൻ ആഡംബര ഹോട്ടലിലിരുന്നു താരം കഴിക്കുന്ന സ്പെഷ്യൽ ഡിഷും ആകർഷകമായിരുന്നു. എന്നാൽ ആ വിഭവത്തിന് പിന്നിൽ മലയാളികളുടെ സ്വന്തം ഷെഫ് സുരേഷ് പിള്ളയാണ്.

കഴിഞ്ഞ ദിവസം വർഷങ്ങൾക്ക് ശേഷം സിനിമ കണ്ട ഷെഫ് പിള്ള വിനീത് ശ്രീനിവാസൻ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതിനെ കുറിച്ചും നിതിൻ മോളി കഴിച്ച സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് എന്ന ഇറ്റാലിയൻ വിഭവത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിനീതിന് നന്ദി അറിയിക്കുന്നതിനോടൊപ്പം അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത് എന്നും ഇനി അഭിനയിക്കാനാണെങ്കിലും താൻ റെഡിയാണ് എന്നും ഷെഫ് പിള്ള പറയുന്നു.

ഒരു സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് കഥ എന്ന് തുടങ്ങുന്നതാണ് ഷെഫ് പിള്ളയുടെ പോസ്റ്റ്,

ഡിസംബർ മാസം, പുതിയ പ്രോജക്ടിൻ്റെ ചർച്ചകൾക്കായി ഞാൻ ദോഹയിലാണ്… തിരക്കെല്ലാം കഴിഞ്ഞ സായാഹ്നം ഒരു കോൾ… വിനീത് ശ്രീനിവാസനാണ്…! 'മലർവാടി ആർട്ട്സ് ക്ലബി'ലൂടെയും 'തട്ടത്തിൻ മറയത്തി'ലൂടെയും മലയാളികളുടെ മനം കവർന്ന നമ്മുടെ വിനീത് ശ്രീനിവാസൻ. 'ഹലോ ഷെഫ് നമസ്കാരം…', 'ഹാലോ ബ്രോ', പതിവ് പോലെ എന്റെ മറുപടി… ഷെഫ് ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം. സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വിൽറ്റഡ് സ്പിനാച്ച്, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും!! ഇറ്റാലിയൻ വിഭവമാണ്.

കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം... ഇത്രയുമാണ് അദ്ദേഹത്തിന്റെ ആവശ്യം. നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്, കൊണ്ടിനെന്റൽ ഡിഷ് ആണ്, പെട്ടന്ന് ലാംബ് ഷാങ് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു. തനി നാടനിൽ ഒരുക്കുന്ന ഫ്യൂഷൻ ആണല്ലോ നമ്മുടെ മാസ്റ്റർ പീസുകൾ എന്നോർത്തെങ്കിലും നമുക്ക് സെറ്റാക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു.

ഉടൻ തന്നെ കൊച്ചി ആർസിപിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടെയൊക്കെയോ വിളിച്ച് ആട്ടിൻ കാൽ കക്ഷി സംഘടിപ്പിച്ചു. ഇറ്റാലിയൻ തനിമ ചോരാതെ പിറ്റേന്ന് ഉച്ചക്ക് ഡിഷ് പാകം ചെയ്തു. ഷൂട്ടിംഗ് പൂർത്തിയാക്കി... രാത്രിയിൽ വിനീതിന്റെ മെസേജ്.

Thank ou Chef, പതിവുപോലെ ഒരു ഹൃദയം ഇട്ട് റിപ്ലൈ കൊടുത്തു.

പിന്നീടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി. ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അത് അവസാന നിമിഷം കാൻസലായി. കൂടെയുള്ള അർജുൻ പറഞ്ഞു ഒരു സിനിമ കണ്ടാലോ? കൊച്ചിയിൽ താമസിക്കുന്ന വീട്ടിനടുത്തുള്ള ന്യൂക്ലിയ്സ് മാളിൽ 10 മണിയുടെ ഷോ കണാനായി വർഷങ്ങൾക്ക് ശേഷം ടിക്കറ്റ് എടുത്തു...! ടൈറ്റിൽ കാർഡ് സമയത്ത് ഫോണിൽ ഒരത്യാവശ്യ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു ദേ... താങ്ക്സ് പേജിൽ ഷെഫ് പിള്ള.

ഞാൻ സ്ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു. ധ്യാനിന്റെയും പ്രണവിന്റെയും രസകരമായ രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു. നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്. ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്ന കുരുന്നു മനസ്സിൻ്റെ കൗതുകത്തോടെ.. ദേ വരുന്നു നമ്മുടെ നിവിൻ പോളി. മാസ്സ് എൻട്രി. പോഷ് കാണിക്കാനായി ഒരു ഫൈൻ ഡൈനിങ് റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു. ഓർഡർ കൊടുക്കുന്നു, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ... സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ!

നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച് കഴിക്കുന്നു... Slow Roasted lamb shanks, Mashed potatoes Wilted spinach, Read wine jus and garnished with Rosemary ,Micro green and Edible flowers

പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ രുചിയുടെ ഭാഗമായതിൽ നിറഞ്ഞ സന്തോഷം !! താങ്ക് യൂ വിനീത് ബ്രോ.. അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്. ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമണങ്കിലും എനിക്ക് വിരോധമില്ലാട്ടോ.

'സായി പല്ലവിയുടെ കാര്യത്തിൽ സംശയമില്ല, പക്ഷേ രാമനായി രൺബീർ ഫ്ലോപ്പാകും'; രാമായണത്തിനെതിരെ വിമർശനം
dot image
To advertise here,contact us
dot image